May 14, 2026

പൊതുപ്രവർത്തകനായ റസാഖ് കൽപ്പറ്റയുടെ “ബപ്പചോറ്” വായനക്കാരിലേക്ക്

0
template for wayanad news (15)
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പൊതുപ്രവർത്തകനായ റസാഖ് കൽപ്പറ്റയുടെ അഞ്ചാമത് പുസ്തകം “ബപ്പചോറ്”പ്രകാശിതമായി. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ചന്ദ്രിക കൃഷ്ണൻ പ്രമുഖ മാധ്യമ പ്രവർതകൻ വിന യകുമാർ അഴിപ്പുറത്തിന് നൽകി പ്രകാശനം നിർവഹിച്ചു. ഇതിനുമുമ്പ് ദും: റ, കരിമ, നൈലിന്റെ അനുരാഗം സഫലമീ സഫർ തുടങ്ങി 4 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൽപ്പറ്റ “റാഷ സൂട്ട്സ് “ഹാളിൽ നടന്ന ചടങ്ങിൽ സമൂഹത്തിന്റെ വിവിധ തുറകളിലെ വ്യക്തിത്വങ്ങൾ പങ്കെടുത്തു. പ്രമുഖ എഴുത്തുകാരി സുമ പള്ളിപ്റം പുസ്തക പരിചയം നടത്തി. തോമസ് പഴശ്ശി ലൈബ്രറി, ഹുസൈൻ കുഴിനിലം, ഡോക്ടർ വിനോദ് ബാബു, അഡ്വക്കേറ്റ് വിനോദ്, അഡ്വക്കറ്റ് മൂസ, അഡ്വക്കറ്റ് എ പി മുസ്തഫ, പി എ ജലീൽ, എഴുത്തുകാരായ റൂബി ഫൈസൽ, ബഷീറാ മൊയ്തു, എം കെ റഷീദ്, എ പി വാസുദേവൻ നായർ ഹംസക്കുട്ടി, സുരേഷ് ബാബു വാളൽ, പി. ഉഷ ടീച്ചർ, എ. വിജയലക്ഷ്മി, എസ്.നിഖില നായർ, മുനിസിപ്പൽ കൗൺസിലർമാരായ സരോജിനി, സി.ചിത്ര, കെ.നിഷ, പി.ഷെരീഫ ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *