വെറ്ററിനറി സർവകലാശാല തെരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് വിജയം
കൽപ്പറ്റ: വെറ്ററിനറി സർവകലാശാല മാനേജ്മെന്റ് കൗൺസിൽ വിദ്യാർഥി പ്രതിനിധി തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്ക് മികച്ച വിജയം. എസ്എഫ്ഐ സ്ഥാനാർഥി പി.അഭിരാം 427 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ 22ന് ആയിരുന്നു തെരഞ്ഞെടുപ്പ്. തുടർന്ന് ഇന്ന് രാവിലെ പൂക്കോട് വെറ്ററിനറി സർവകലാശാല ആസ്ഥാനത്തായിരുന്നു വോട്ടെണ്ണൽ. എസ്എഫ്ഐയും സ്വതന്ത്രമുന്നണിയും തമ്മിലായിരുന്നു മത്സരം. സ്വതന്ത്രമുന്നണി സ്ഥാനാർഥിക്ക് 228 വോട്ടുകൾ നേടാനെ സാധിച്ചുള്ളൂ.
കഴിഞ്ഞ മാസം നടന്ന മാനേജ്മെന്റ് കൗൺസിൽ തെരഞ്ഞെടുപ്പിൽ അധ്യാപക യൂണിയൻ പ്രതിനിധികളിൽ ഒന്ന് ഇടതുപക്ഷ സംഘടനയും ഒന്ന് വലതുപക്ഷ സംഘടനയും വിജയിച്ചിരുന്നു. ഫാർമേഴ്‌സ് യൂണിയൻ, എംപ്ലോയീസ് യൂണിയൻ തുടങ്ങിയവയിൽ ഇടതുപക്ഷ സംഘടനകൾ വിജയിച്ചു. 6-ൽ 5 സീറ്റിലും ഇടതുപക്ഷ സംഘടനകളാണ് വിജയിച്ചത്. നേരത്തെ നടത്തേണ്ടിയുന്ന തെരഞ്ഞെടുപ്പ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തെ തുടർന്ന് മാറ്റിവച്ചതായിരുന്നു. മാനേജ്മെന്റ് കൗൺസിലിൽ മറ്റുമണ്ഡലങ്ങളിലെ പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് നേരത്തെ പൂർത്തിയായിരുന്നു.





Leave a Reply