പുൽപ്പള്ളി ടൗണിലെ ചന്ദനമരം മോഷണം പോയി
പുൽപ്പള്ളി: പുൽപ്പള്ളി ടൗണിലെ വയനാട് ലക്‌സ് ഇൻ റിസോർട്ടിന്റെ മുന്നിൽ നിന്ന ചന്ദനമരം മോഷണം പോയി. ചൊവ്വാഴച രാത്രി 11.30 ഓടെയാണ് എട്ടടി പൊക്കവും രണ്ടടി വണ്ണവും 20 വർഷം പഴക്കവുമുള്ള ചന്ദന മരം മുറിച്ച് കടത്തിയത്. സംഭവത്തിൽ പുൽപ്പള്ളി പോലീസിനും വനംവകുപ്പിനും പരാതി നൽകി.
കഴിഞ്ഞ ഒരു മാസം മുമ്പ് കാപ്പി സെറ്റ് ചെറ്റപ്പാലം ഭാഗങ്ങളിലെ സ്വകാര്യ കൃഷിയിടങ്ങളിൽ നിന്ന് 5 ഓളം ചന്ദന മരങ്ങൾ മോഷണം പോയിരുന്നു. കനത്ത മഴയായതിനാൽ മരം മുറിക്കുന്നത് അറിഞ്ഞില്ലെന്നും മരം മുറിക്കുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പോലിസിന് നൽകിയെന്നും ജീവനക്കാർ പറഞ്ഞു.





Leave a Reply