കുഡോസ് 2024-ജൂണ്‍ 29 ന്

കല്‍പ്പറ്റ: കല്‍പ്പറ്റയുടെ വിദ്യാഭ്യാസ മേഖലയില്‍ കാതലായ മാറ്റം വരുത്തുക എന്ന ലക്ഷ്യവുമായി കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ ടി. സിദ്ധിഖ് നടപ്പിലാക്കുന്ന സ്പാര്‍ക്ക് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 2023-24 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച നിയോജകമണ്ഡലത്തിലെ വിദ്യാര്‍ത്ഥികളേയും, നൂറ് ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളേയും, മറ്റ് മത്സര പരീക്ഷകളില്‍ മികവ് പുലര്‍ത്തിയവരേയും കുഡോസ്-2024 എന്ന പേരില്‍ 2024 ജൂണ്‍ 29 ശനിയാഴ്ച രാവിലെ 9.30 ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ വെച്ച് അനുമോദിക്കാൻ തീരുമാനിച്ചു.
വിദ്യാഭ്യാസ രംഗത്ത് നിയോജകമണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ പുരോഗതിയാണ് ലക്ഷ്യമിടുന്നത്. അതിനുള്ള കഠിന പ്രയത്നമാണ് സ്പാര്‍ക് പോലുള്ള വിവിധ പദ്ധതികളിലൂടെ ആരംഭിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഉന്നത വിജയം നേടിയവരേയും, വിദ്യാഭ്യാസ മേഖലയില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചിരുന്നു.
കുഡോസ് 2024 ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത് മുന്‍ ചീഫ് സെക്രട്ടറി ഡോ.കെ. ജയകുമാര്‍ (ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ്), ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം മിന്നുമണി ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുമെന്നും, പ്രസ്തുത പരിപാടിയിലേക്ക് മുഴുവന്‍ ആളുകളേയും ക്ഷണിക്കുകയാണെന്നും എം.എല്‍.എ അറിയിച്ചു.
Leave a Reply