April 16, 2026

കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി

0
site-psd-647
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വക്കറ്റ് ടി ജെ ഐസക് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. കെപിസിസി മെമ്പര്‍ പി പി ആലി അധ്യക്ഷനായി. ജനാധിപത്യ വ്യവസ്ഥയെ സംരക്ഷിക്കാനും വര്‍ഗീയതക്കെതിരെ സന്ധിയില്ലാത്ത സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എം പി ക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവിനെതിരെ കേസെടുക്കാന്‍ പോലും നിര്‍ദ്ദേശിക്കാത്ത സിപിഐഎം ബിജെപി കൂട്ടുകെട്ടില്‍ പ്രതിഷേധിച്ചാണ് പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചത്.

ബിനു തോമസ്, മോയിന്‍ കടവന്‍, പി വിനോദ് കുമാര്‍, ഗിരീഷ് കല്‍പ്പറ്റ, ജോയ് തൊട്ടിത്തറ, ഒ വി റോയ്, മുഹമ്മദ് ബാവ, കെ കെ രാജേന്ദ്രന്‍,പി എം ബെന്നി, സി എ അരുണ്‍ദേവ്, ഗൗതം ഗോകുല്‍ദാസ്,ഹര്‍ഷല്‍ കോന്നാടന്‍, ചന്ദ്രിക കൃഷ്ണന്‍, മോഹന്‍ദാസ് കോട്ടക്കൊല്ലി,എസ് മണി രാജു ഹെജമാടി,ജോണ്‍ മാത,ഉണിക്കാട് ബാലന്‍,ഡിന്റോ ജോസ്,ഉഷ തമ്പി കെ അജിത, ശശി പന്നിക്കുഴി,ഷിജു ഗോപാല്‍,കെ ശശികുമാര്‍, ഷബ്നാസ് തന്നാണി, മുഹമ്മദ് ഫെബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *