September 12, 2026

ഉപജില്ലാ സ്‌കൂള്‍ കലാ മേള നവംബര്‍ 3 മുതല്‍ 7 വരെ;സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു

0
site-psd-650
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ഉപജില്ലാ സ്‌കൂള്‍ കലാ മേള നവംബര്‍ 3.4.5.6.7. തിയ്യതികളില്‍ തൊണ്ടര്‍നാട് കോറോം പാലേരി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും.സ്‌കൂള്‍ കലാ മേള അവിസ്മരണീയമാക്കുന്നതിന് വിപുലമായ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.നൂറുക്കണക്കിന് ആളുകള്‍ പങ്കെടുത്ത യോഗം എ ഇ ഒ സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.നീണ്ട 27 വര്‍ഷങ്ങള്‍ക്കു ശേഷം തൊണ്ടര്‍നാട്ടില്‍ എത്തുന്ന കലാമേള നാടിന്റെ ഉത്സവമാക്കി മാറ്റാന്‍ തൊണ്ടര്‍നാട് ഒരുങ്ങുകയാണ്.പിടിഎ പ്രസിഡന്റ് ടി. മൊയ്തു ആധ്യക്ഷനായി.

പ്രിയങ്ക ഗാന്ധി എം പി,മന്ത്രി ഓ. ആര്‍ കേളു,സംഷാദ് മരക്കാര്‍, ജസ്റ്റിന്‍ ബേബി ,ഫാദര്‍ ഫിലിപ്പ് മാത്യു എന്നിവര്‍ രക്ഷാധികാരികളായും, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി ചെയര്‍മാനും വൈസ് പ്രസിഡന്റ് എ. കെ. ശങ്കരന്‍ പി ടി എ പ്രസിഡന്റ് ടി മൊയ്തു എന്നിവര്‍ വര്‍ക്കിംഗ് ചെയര്‍മാനും പ്രിന്‍സിപ്പല്‍ മഞ്ജു ടീച്ചര്‍ ജനറല്‍ കണ്‍വീനര്‍ ഹെഡ് മാസ്റ്റര്‍ ബിജു പി ടി കെ വര്‍ക്കിംഗ് കണ്‍വീനറും എ ഇ ഒ സുനില്‍ കുമാര്‍ ട്രെഷറര്‍ എന്നിവരടങ്ങുന്ന 501അംഗ സ്വാഗതസംഘം കമ്മിറ്റിക്കു രൂപം നല്‍കി.കൂടാതെ 12 വിവിധ സബ് കമ്മിറ്റികള്‍ക്കും യോഗം രൂപം നല്‍കി.

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ രമ്യ താരേഷ്,പി ചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എലിയമ്മ എലിയാസ് ,വി ടി അരവിന്ദന്‍,ഗണേശന്‍, പ്രീത രാമന്‍,രാവികുമാര്‍ കരിമ്പില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍ വിവിധ പ്രോഗ്രാമുകള്‍ സംബന്ധിച്ച് സംസാരിച്ചു പ്രിന്‍സിപ്പല്‍ മഞ്ജു ടീച്ചര്‍ സ്വാഗതവും ബിജു പി ടി കെ നന്ദിയും പറഞ്ഞു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *