ഗോകുലിന്റെ മരണം: 2 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കല്‍പ്പറ്റ:ആദിവാസി യുവാവായ ഗോകുലിനെ പോലീസ് കസ്റ്റഡിയിലിരിക്കെ സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. അന്നേ ദിവസം സ്റ്റേഷനിലെ ജിഡി ചുമതലയുണ്ടായിരുന്ന എഎസ്‌ഐ ദീപ, പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ ശ്രീജിത്ത് എന്നിവരെയാണ് കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര ഐപിഎസ് സസ്‌പെന്‍ഡ് ചെയ്തത്.ഏപ്രില്‍ ഒന്ന് ചൊവ്വാഴ്ച രാവിലെയാണ് അമ്പലവയല്‍ സ്വദേശിയായ 17 വയസ്സുകാരന്‍ ഗോകുലിനെ പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.ഒരു പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട കേസിലാണ് ഗോകുലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രായപൂര്‍ത്തിയായെന്ന ധാരണയില്‍ കസ്റ്റഡിയിലെടുത്ത ഗോകുല്‍ പോക്‌സോ കേസ് ഭയന്ന് ആത്മഹത്യ ചെയ്തതാകാം എന്നാണ് പോലീസ് എഫ്‌ഐആറില്‍ പറയുന്നത്.സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണ്. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പോലീസുകാര്‍ക്കെതിരെയുള്ള തുടര്‍നടപടികള്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും. പോലീസ് കസ്റ്റഡിയിലിരിക്കെ ഒരു യുവാവ് മരിച്ച സംഭവം കല്‍പ്പറ്റയില്‍ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
17 വയസുകാരനായ ഗോകുലിനെ യുവാവ് എന്ന് പറയരുത്. ഈ വാക്ക് edit ചെയ്ത് മാറ്റണം എന്ന് അഭ്യർത്ഥിക്കുന്നു.
KV Prakash
Secretary
Wayanad District Committee
CPIML RED STAR