ജില്ലയിലെ പ്രധാന അറിയിപ്പുകൾ

റേഡിയോഗ്രാഫർ നിയമനം*
വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ റേഡിയോഗ്രാഫർ നിയമനം നടത്തുന്നു. പ്ലസ് ടു സയൻസ്, സർക്കാർ അംഗീകൃത ഡിപ്ലോമ റേഡിയോളജിക്കൽ ടെക്നോളജി/ ബി എസ് സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി എന്നിവയാണ് യോഗ്യത. ഒക്ടോബർ ആറിന് രാവിലെ 11 ന് സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 04936 256229.
*ഓഫീസ് അസിസ്റ്റന്റ് നിയമനം*
ചേനാട് ഗവ. സ്കൂളിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഒക്ടോബർ നാലിന് രാവിലെ 11 ന് സ്കൂൾ ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 04936 238333.
*ദർഘാസ് ക്ഷണിച്ചു*
‘ഉയരെ’ പദ്ധതിയിൽ എസ്‌എസ്‌എൽസി പരീക്ഷയുടെ ചോദ്യപേപ്പർ അച്ചടിച്ച് വിതരണം ചെയ്യാൻ സ്ഥാപങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ഒക്ടോബർ 13 ഉച്ച 12 നകം നൽകണം. ഫോൺ: 04936 202593.
Leave a Reply