അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടത്തി

വെള്ളമുണ്ട: പബ്ലിക് ലൈബ്രറി വെള്ളമുണ്ടയുടെ ആഭിമുഖ്യത്തില്‍ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ഫാദർ ബാബു വർഗീസ് ബോധവത്കരണ ക്ലാസ്സിന് നേതൃത്വം നൽകി. എം. മോഹനകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം സുധാകരൻ, എം. മണികണ്ഠൻ, മിഥുൻ മുണ്ടക്കൽ, എം നാരായണൻ, ത്രേസ്യ ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.
Leave a Reply