കെ പി എസ് ടി എ: ഡി ഡി ഇ ഓഫീസ് മാര്‍ച്ച് നടത്തി
കല്‍പ്പറ്റ: അശാസ്ത്രീയമായ അക്കാദമിക് കലണ്ടര്‍ അടിച്ചേല്‍പ്പിച്ച് അര്‍ഹതപ്പെട്ട അവധി ദിനങ്ങള്‍ കവര്‍ന്നെടുക്കുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അറിയിച്ചു. പൊതുവിദ്യാഭ്യാസ മേഖലയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ കെ പി എസ് ടി എ ജില്ലാ കമ്മിറ്റി നടത്തിയ ഡി ഡി ഇ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ച്ചയായ ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കി മാറ്റുന്നത് കുട്ടികളില്‍ ഏറെ മാനസിക പിരിമുറുക്കം സൃഷ്ടിക്കും. കൂടാതെ കലാ-കായിക – പരിശീലനങ്ങള്‍ക്ക് സമയം കിട്ടാതെ കുട്ടികള്‍ വെറും പാവകളെപ്പോലെയായി മാറുവാനേ ഇത്തരം നടപടികളിലൂടെ കഴിയുകയുള്ളു വെന്നും അദ്ദേഹം പ്രസ്താവിച്ചു.
അധ്യാപകര്‍ക്കും ജീവക്കാര്‍ക്കും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഓരോന്നായി സര്‍ക്കാര്‍ ഇല്ലാതാക്കുകയാണ്. തസ്തിക നിര്‍ണ്ണയമുള്‍പ്പടെയുള്ള കാര്യങ്ങള്‍ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നു. പരിഷ്‌കരിച്ച പാഠപുസ്തങ്ങള്‍ ആവശ്യത്തിന് ലഭ്യമാക്കുന്നില്ല. സര്‍ക്കാര്‍ സൃഷ്ടിച്ച പ്രതിസന്ധി മൂലം പൊതുവിദ്യാലയങ്ങളില്‍ നിന്നും കുട്ടികള്‍ കൊഴിഞ്ഞു പോകുന്നു. അധ്യാപകര്‍ ക്ലസ്റ്റര്‍ മീറ്റിംഗ് ബഹിഷ്‌കരിച്ച് ഡി ഡി ഇ ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ജില്ലാ പ്രസിഡന്റ് ഷാജു ജോണ്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് ഗിരീഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ടി എം അനൂപ്, നിസാര്‍ കമ്പ, എം പ്രദീപ്കുമാര്‍, പി കെ രാജന്‍, ജോസ് മാത്യു, ഷിജു കുടിലില്‍, ജോണ്‍സന്‍ ഡിസില്‍വ, ശ്രീജേഷ് ബി നായര്‍, ബിന്ദു തോമസ്, പി. സത്യജിത്ത്, കെ.എസ്.മനോജ് കുമാര്‍, എം .പി.സുനില്‍കുമാര്‍,പി വിനോദ്കുമാര്‍, കെ.സി.അഭിലാഷ്, ടി.ജെ റോബി, കെ നിമാറാണി, കെ ജി ബിജു, ജിജോ കുര്യാക്കോസ്, കെ കെ രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply