ഡോ. അഞ്ജന ജോർജ് സംസ്ഥാന മെഡിക്കൽ കൗൺസിലംഗം
മാനന്തവാടി: സംസ്ഥാന ഹോമിയോപ്പതിക് മെഡിക്കൽ കൗൺസിലംഗമായി മാനന്തവാടി ഒഴക്കോടി പള്ളിപ്പറമ്പിൽ ഡോ. അഞ്ജന ജോർജിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽനിന്ന് ബി.എച്ച്.എം.എസ്. ബിരുദം നേടിയ ഡോ. അഞ്ജന നിലവിൽ ഇവിടെ തന്നെ ജൂനിയർ റസിഡന്റായി പ്രവർത്തിക്കുകയാണ്. മാനന്തവാടി നഗരസഭ വികസനകാര്യ സ്ഥിരം സമിതിയധ്യക്ഷൻ പി.വി. ജോർജിന്റെയും റിട്ട. അധ്യാപിക മേരി ജോസിന്റെയും മകളാണ്. മൈൻഡ് ഷെയർ കൺസൾട്ടൻസി പ്രൊജക്ട് കൺസൾട്ടന്റ് അർജുൻ പി. ജോർജ് സഹോദരനാണ്




Leave a Reply