വീട്ടു നമ്പര്‍ ലഭ്യമാക്കല്‍: സ്പെഷ്യല്‍ ഡ്രൈവ്
പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടും വീട്ടു നമ്പര്‍ ലഭിക്കാത്തവര്‍ക്കായി സ്പെഷ്യല്‍ ഡ്രൈവ് നടത്തും. സമ്മതപത്രത്തിന്റെ അടിസ്ഥാനത്തില്‍ വീട് നിര്‍മ്മിക്കുകയും കൃത്യമായി രേഖകള്‍ ലഭ്യമല്ലാത്തതിനാല്‍ വീട്ടു നമ്പര്‍ ലഭിക്കാത്ത പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നവരുടെ കണക്കെടുപ്പ് അടിയന്തിരമായി പൂര്‍ത്തീകരിക്കും. വീട്ടു നമ്പര്‍ ലഭ്യമാക്കാന്‍ ട്രൈബല്‍ ഡെവലപ്മെന്റ്, പഞ്ചായത്ത് സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി സ്പെഷ്യല്‍ ഡ്രൈവ് നടത്താന്‍ ഐടിഡിപി പ്രോജക്ട് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പി.എം ജന്‍മന്‍ പദ്ധതിയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും സമയ ബന്ധിതമായി പ്രശ്നങ്ങള്‍ പരിഹരിച്ച് ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നും യോഗത്തില്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.





Leave a Reply