കല്‍പ്പറ്റയുടെ മെറിറ്റ് ഡേ നടത്തി
കല്‍പ്പറ്റ: നിയോജകമണ്ഡത്തിലെ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളെയും സ്‌കൂളുകളെയും അനുമോദിച്ചു. ചന്ദ്രഗിരി ഓഡിറ്റോറിയത്തnല്‍ വച്ച് നടന്ന ചടങ്ങില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ നൂറു ശതമാനം വിജയം കൈവരിച്ച കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ സ്‌കൂളുകളെയും, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും മറ്റ് വിവിധ തലങ്ങളില്‍ മികവ് പുലര്‍ത്തിയവരെയും അനുമോദിച്ചു.
നിയോജകമണ്ഡത്തിന്റെ സമഗ്രമായ പുരോഗതിക്കുവേണ്ടി അഡ്വ. ടി സിദ്ദിഖ് എംഎല്‍എ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതിയായ സ്പാര്‍ക്ക് പദ്ധതിയുടെ ഭാഗമായാണ് ഉന്നത വിജയം കൈവരിച്ച സ്‌കൂളുകളെയും വിദ്യാര്‍ത്ഥികളെയും അനുമോദിച്ച് വരുന്നത്. സ്പാര്‍ക്കിന്റെ ഭാഗമായി മണ്ഡലത്തില്‍ CUET/ ക്ലാറ്റ്, എന്‍ എം എം എസ്, മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം തുടങ്ങിയ വിവിധ പദ്ധതികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
മുന്‍ ചീഫ് സെക്രട്ടറിയും, കേരള സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ.കെ ജയകുമാര്‍ ഐ.എ.എസ് ഉദഘാടനം ചെയ്തു. 900 ല്‍ അധികം വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷകര്‍ത്താക്കളെയുമാണ് ചടങ്ങില്‍ അനുമോദിച്ചത്. സ്വാര്‍ത്ഥതയുള്ള വ്യക്തികള്‍ നല്ല സമൂഹത്തിന്റെ വളര്‍ച്ചയുടെ ഏറ്റവും വലിയ പ്രശ്‌നമാണ്, സമൂഹത്തെ ഓര്‍ക്കുന്ന പൗരന്മാരായി വിദ്യാര്‍ത്ഥികള്‍ വളരുന്നു വരണം, വളര്‍ത്തി വലുതാക്കിയ മാതാപിതാക്കള്‍ എന്ന പോലെ ഓരോ വിദ്യാര്‍ത്ഥിയെയും വളര്‍ത്താനും വലുതാക്കാനും സമൂഹം വലിയ പങ്കു വഹിക്കുന്നു, ആ സമൂഹത്തിന് വിദ്യാര്‍ത്ഥികള്‍ വാടക നല്‍കണം, ആ വാടക ഏറ്റവും നല്ല സാമൂഹ്യ സേവനമായാണ് നിങ്ങള്‍ നല്‍കേണ്ടത്, നിരന്തമായ പരിശ്രമവും, ആത്മവിശ്വാസവും, ലക്ഷ്യബോധവും ഉള്ളവരായിരിക്കണം വിദ്യാര്‍ത്ഥികള്‍.
നിരന്തരമായ സാധനയിലൂടെ മാത്രമേ വിജയമുണ്ടാക്കാന്‍ കഴിയൂ എന്ന് വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കണം, സ്വയം ചുരുങ്ങുന്ന വിദ്യാര്‍ത്ഥികളായി മാറാതെ സമൂഹത്തെകൂടെ ചിന്തിക്കുന്ന വിദ്യാര്‍ത്ഥികളായി മാറണം, വയനാടിനെ എല്ലാ നിലയിലും മുന്നിലേക്കെത്തിക്കാന്‍ വിദ്യാര്‍ത്ഥികളിലൂടെ നടത്തുന്ന വലിയ പ്രവര്‍ത്തനമാണ് സ്പാര്‍ക്ക് പദ്ധതി ആ പരിശ്രമത്തില്‍ ടി. സിദ്ദിഖ് എം.എല്‍.എയും വിദ്യാര്‍ത്ഥികളും വിജയിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയുടെ ഭാഗമായി നാടന്‍ പാട്ട് ഉള്‍പ്പെടെയുള്ള വിവിധ കലാപരിപാടികള്‍ വേദിയില്‍ അവതരിപ്പിച്ചിരുന്നു.
എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ വിവിധ തലങ്ങളില്‍ മികവ് പുലര്‍ത്തിയവരെയും അനുമോദിച്ചു യോഗത്തില്‍ അഡ്വ ടി സിദ്ദിഖ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ ഐസക്ക്, പി.കെ മുഹമ്മദ് ബഷീര്‍, പി.പി ആലി, ബി.സുരേഷ്ബാബു, ടി.ഹംസ, പോള്‍സണ്‍ കൂവയ്ക്കല്‍, മാണി ഫ്രാന്‍സീസ്, കാട്ടി ഗഫൂര്‍, ഹാരിസ് കണ്ടിയാന്‍, പി. കബീര്‍, മനോജ് കെ വി തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ സുനില്‍കുമാര്‍ എം സ്വാഗതവും, ബിനീഷ് കെ ആര്‍ നന്ദിയും പറഞ്ഞു.





Leave a Reply