October 25, 2026

കാലിക്കറ്റ് ഇന്റർസോൺ പഞ്ചഗുസ്തി: ആൽഫ്രഡ് രാജിന് ഇരട്ട വെള്ളി

0
IMG-20261025-WA0110(1)
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: കാലിക്കറ്റ് സർവകലാശാല ഇൻ്റർസോൺ പഞ്ചഗുസ്തി (ആം റെസ്‌ലിംഗ്) ചാമ്പ്യൻഷിപ്പിൽ ഇരട്ട വെള്ളി മെഡലുകൾ നേടി പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ അവസാനവർഷ ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ പൂർത്തിയാക്കിയ ആൽഫ്രഡ് രാജ് അഭിമാനനേട്ടം കൈവരിച്ചു. മണ്ണാർക്കാട് എം.ഇ.എസ് കല്ലാടി കോളേജിൽ വെച്ച് നടന്ന 2026-27 വർഷത്തെ ചാമ്പ്യൻഷിപ്പിലാണ് പഴശ്ശിരാജ കോളേജിനെ പ്രതിനിധീകരിച്ച് മത്സരിച്ചത്. 50 കിലോഗ്രാം വിഭാഗത്തിൽ വലംകൈ, ഇടംകൈ മത്സരങ്ങളിൽ വെള്ളി മെഡലുകൾ സ്വന്തമാക്കിയാണ് താരം കോളേജിന്റെ അഭിമാനമുയർത്തിയത്.

 

പുൽപ്പള്ളി എരിയപ്പള്ളി വാഴേപ്പറമ്പിൽ രാജു – റെന ദമ്പതികളുടെ മകനാണ് ആൽഫ്രഡ്. പിതാവായ രാജു വാഴേപ്പറമ്പിൽ ആം റെസ്‌ലിംഗിൽ നാഷണൽ വിന്നറും, നിലവിൽ അന്തർദേശീയ മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലുമാണ്. പുൽപ്പള്ളി ഫിറ്റ്‌വെൽ ജിമ്മിലെ നവീൻ പോൾ കാഞ്ഞൂക്കാരനാണ് പിതാവിനും മകനും പഞ്ചഗുസ്തിയിൽ പരിശീലനം നൽകുന്നത്. അഭിമാനകരമായ ഈ വിജയം നേടിയ ആൽഫ്രഡ് രാജിന് പഴശ്ശിരാജ കോളേജിലെ അധ്യാപകരും സഹപാഠികളും സ്പോർട്സ് കൗൺസിലും അഭിനന്ദനങ്ങൾ അറിയിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *