പുതിയ ക്രിമിനല്‍ നിയമങ്ങള്‍; നടപ്പാക്കാന്‍ വയനാട് ജില്ലാ പോലീസ് സജ്ജം
– ജില്ലയിലെ എല്ലാ പോലീസുകാര്‍ക്കും പുതിയ നിയമങ്ങളെ കുറിച്ച് പരിശീലന ക്ലാസുകള്‍ നല്‍കിയിട്ടുണ്ട്
കല്‍പ്പറ്റ: രാജ്യത്ത് ഇന്ന് മുതല്‍ (ജൂലൈ ഒന്ന്) നിലവില്‍ വരുന്ന പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കാന്‍ പൂര്‍ണ സജ്ജമെന്ന് വയനാട് ജില്ലാ പോലീസ്. പുതിയ നിയമങ്ങളെ കുറിച്ച് ജില്ലയിലെ മുഴുവൻ പോലീസുകാര്‍ക്കും ഘട്ടം ഘട്ടമായി മികച്ച പരിശീലനങ്ങളും നൽകിയിട്ടുണ്ട്. പുതിയ നിയമങ്ങളില്‍ എല്ലാ പോലീസുകാരും അവബോധമുള്ളവരാണ്. പൊതുജനങ്ങള്‍ക്ക് പുതിയ നിയമങ്ങളെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.
164 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ശിക്ഷാനിയമം അടക്കമുള്ള മൂന്ന് നിയമങ്ങളാണ് ചരിത്രമായത്. ഐ.പി.സിക്ക് പകരം ഭാരതീയ ന്യായസംഹിത(ബി.എന്‍.സ്), സി.ആര്‍.പി.സിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിത(ബി.എന്‍.എസ്.എസ്), ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരമായി ഭാരതീയ സാക്ഷ്യ അധീനിയം(ബി.എസ്.എ) എന്നിവയാണ് നിലവില്‍ വന്നത്. ഇന്ന് മുതല്‍ ലഭിക്കുന്ന പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതുമെല്ലാം പുതിയ നിയമവ്യവസ്ഥപ്രകാരമായിരിക്കും. ഇന്നലെ വരെ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ നടപടിക്രമം പൂര്‍ത്തിയാക്കേണ്ടത് പഴയ നിയമപ്രകാരം തന്നെയായിരിക്കും.





Leave a Reply