ഫോറസ്റ്റ് ഓഫീസ് ധർണ്ണയിൽ പ്രതിഷേധമിരമ്പി
കാപ്പിക്കളം: വർദ്ധിച്ച് വരുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹരം കാണുക, വന്യമൃഗങ്ങളിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം 15 -ാം വാർഡ് കമ്മിറ്റി നടത്തിയ ഫോറസ്റ്റ് ഓഫീസ് ധർണ്ണയിൽ പ്രതിഷേധമിരമ്പി. ഈയിടെയായി കാപ്പിക്കളം, കുറ്റ്യാംവയൽ പ്രദേശത്ത് കാട്ടാന ശല്യം പൊതുജനങ്ങളുടെ സ്വൈര്യ ജീവിതം തടസപ്പെടത്തുന്ന രീതിയലേക്ക് മാറുകയും ചെയ്തിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ആഴ്ചയിൽ ബാണാസുര സാഗർ റിസർവോയർ പ്രദേശത്ത് വിനോദ സഞ്ചാരികൾ കടുവയെ കാണുകയും ചെയ്തിട്ടുണ്ട്. പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം വേണമെന്ന ആവശ്യവുമായി നടത്തിയ ഫോറസ്റ്റ് ഓഫീസ് ധർണ്ണ ഡി.സി.സി. ജനറൽ സെക്രട്ടറി പി.കെ. അബ്ദുൾ റഹിമാൻ ഉദ്ഘാടനം ചെയ്തു.
സജി കൊച്ചുപുരക്കൽ അദ്ധ്യക്ഷത വഹിച്ച ധർണ്ണ സമരത്തിന് മണ്ഡലം പ്രസിഡണ്ട് പി.കെ വർഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി. ബെന്നി മാണിക്കോത്ത് ധർണ്ണ സമരത്തിന് സ്വാഗതം അർപ്പിച്ചു. മണ്ഡലം, ബ്ലോക്ക് ഭാരവാഹികളായ ബിനു തോമസ്, ഗോപി അമയമംഗലം, ഇ.കെ പ്രഭാകരൻ, കെ.വി. ഇബ്രാഹീം, ലെനീഷ് സി.എം. കെ.എസ് തങ്കച്ചൻ, പി. നാസർ, ഡേവിഡ് കെ, ജോർജ് മണ്ണത്താനി, ജെസ്വിൻ പി.ജെ, ടൈറ്റസ് പൊൻപാറക്കൽ, പ്രഭാകരൻ കാപ്പിക്കളം, ബിനോയ് ഒഴുക്കാന, മാത്തച്ചൻ പി കെ തുടങ്ങിയവർ സംസാരിച്ചു. കാടും നാടും വേർതിരിച്ചു മനുഷ്യൻ്റെ ജീവനും സ്വത്തിനും സംരക്ഷണ നൽകണമെന്നും വന്യമൃഗങ്ങളുടെ ശല്യം മുലം പുറത്തിങ്ങുവാനോ, കൃഷി ചെയ്യുന്നതിനോ സാധിക്കുന്നില്ല. ഇക്കാര്യത്തിൽ ഗവണ്മെൻ്റ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ പി.കെ. അബ്ദുൾ റഹിമാൻ ആവശ്യപ്പെട്ടു.
വന്യമൃഗ ശല്യത്തിന് എതിരെ ശാശ്വത പരിഹാര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പൊതുജന പങ്കാളിത്തത്തോടു കൂടി കലക്ട്രേറ്റ് ധർണ്ണയടക്കമുള്ള സമരങ്ങളിലേക്ക് നീങ്ങേണ്ടി വരുമെന്നും 15-ാം വാർഡ് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.





Leave a Reply