ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു
മേപ്പാടി:വടുവൻചാൽ ലയൺസ് ക്ലബ് നെസ്ലെ ഇന്ത്യ ലിമിറ്റഡ്, മൂപ്പൈനാട്, മേപ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ,ചൂരൽമല,മുണ്ട കൈ ദുരന്ത ബാധിതർക്ക് ഓണത്തോടനുബന്ധിച്ചുള്ള ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.അഡ്വ ടി.സിദ്ധീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു, നെസ്ലെ ഇന്ത്യ ലിമിറ്റഡ് കോർപ്പറേറ്റ് മാനേജർ ജോയി സഖറിയ,വടുവൻചാൽ ലയൺസ് ക്ലബ് പ്രസിഡൻ്റ് പ്രിയൻ തോമസ്, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു, സുരേഷ് ബാബു ,വൈസ് പ്രസിഡൻ്റ് രാധാ രാമ സ്വാമിവാർഡ് മെമ്പർ രാജു ഹെജമാടി എന്നിവർ നേതൃത്വം നൽകി .ലയൺസ് ക്ലബ് വൈസ്. ഡിസ്ട്രിക്റ്റ് ഗവർണർ രവി ഗുപ്തസനീഷ്.കെ.എം. ആൻ്റെണി, അഗസ്റ്റ്യൻ ബിജു തോട്ടുൻകൽ എന്നിവർ പ്രസംഗിച്ചു.
Leave a Reply