October 26, 2026

മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

0
IMG-20261025-WA0323(1)
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ ഉദയ കവലയ്ക്ക് സമീപം മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറ്റപ്പാലം ഉദയകവല നെല്ലിപ്പുര രാജു (58) ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ നാട്ടുകാരാണ് മുതലിമാരൻ ഉന്നതിയിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്തെ 68 കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണറ്റിലാണ് മൃതദേഹം കാണപ്പെട്ടത്. ഷീജയാണ്  രാജുവിന്റെ ഭാര്യ. രണ്ടു മക്കളുണ്ട്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *