September 17, 2024

തുടർപഠനം പാതിവഴിയിലായവർക്ക് പ്രതീക്ഷോത്സവം ;

0
Img 20240904 Wa00822

കൽപ്പറ്റ:വിവിധ സാഹചര്യങ്ങളാൽ പാതി വഴിയിൽ പഠനം ഉപേക്ഷിച്ച കുട്ടികൾക്ക് പഠനം തുടരാൻ അവസരമൊരുക്കുന്നതിനായി ജില്ലാ പോലീസ് നടപ്പിലാക്കി വരുന്ന വയനാട് ജില്ലാ തല ഹോപ്പ് പദ്ധതി യുടെ (പ്രതീക്ഷോത്സവം 2024-25) ആറാമത് ബാച്ചിന്റെ പ്രവേശനോത്സവത്തിന്റെ ഉത്ഘാടനവും വിജയികൾക്കായുള്ള അനുമോദനവും പഠനോപകരണങ്ങളുടെ വിതരണവും വയനാട് ജില്ല അഡീഷണൽ എസ്.പി വിനോദ് പിള്ള നിർവഹിച്ചു. പനമരം വിജയ അക്കാദമിയിൽ വച്ച് നടന്ന ചടങ്ങിൽ ഡി.സി.ആർ.സി കൗൺസിലർ അനില വി അബ്രഹാം പദ്ധതി വിശദീകരണം നടത്തി. പ്രിൻസിപ്പാൾ പി. മധു അധ്യക്ഷനായ ചടങ്ങിൽ ജനമൈത്രി അസി. നോഡൽ ഓഫീസർ കെ.എം ശശിധരൻ സ്വാഗതവും പ്രൊജക്റ്റ്‌ അസി. ടി.കെ ദീപ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *