May 12, 2026

കരുതലിന് ആദരം; നഴ്‌സുമാർക്ക് സ്നേഹോപഹാരവുമായി പനമരം കുട്ടി പോലീസ്

0
template for wayanad news (6)
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: ലോക നഴ്‌സസ് ദിനത്തിൽ പനമരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സുമാർക്ക് ആദരമൊരുക്കി പനമരം കുട്ടി പോലീസ്. സേവനത്തി ന്റെയും കരുണയുടെയും പ്രതീകങ്ങളായ ആരോഗ്യ പ്രവർത്തകർക്ക് നന്ദി അറിയിക്കുന്നതിനായി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമറ്റം ആശുപത്രിയിലെ ഹെഡ് നഴ്‌സ് ചന്ദ്രവതി ടിയെ പൊന്നാട അണിയിച്ച് ആദരിച്ചു.

ചടങ്ങിൽ വെച്ച് ആശുപത്രിയിലെ മുഴുവൻ നഴ്‌സുമാർക്കും കുട്ടി പോലീസിന്റെ വകയായി സ്നേഹസമ്മാനങ്ങളും കൈമാറി. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അജിഷ എൻ.എ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജി കോവ, എച്ച് എം ഷീജ ജെയിംസ്, രേഖ കെ, നവാസ് ടി, റഹീം എ തുടങ്ങിയവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *