September 21, 2026

വനം വകുപ്പിൽ നടന്ന അഭിമുഖത്തിലെ തിരിമറി അന്വേഷിക്കണം. എൻ വൈ സി (എസ്)

0
Img 20240904 Wa00772
By ന്യൂസ് വയനാട് ബ്യൂറോ

കല്പറ്റ:സൗത്ത് വയനാട് ഡി എഫ് ഒ ഓഫീസിൽ കൺസർവേഷൻ ബയോളജിസ്റ്റ് തസ്തികയിലേക്ക് ജൂലൈ 18 ന് നടന്ന അഭിമുഖത്തിൽ തിരിമറി നടന്നത് അന്വേഷിക്കണമെന്ന് നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്‌ (എസ് )വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്റർവ്യൂ നടത്തുന്നവരുടെ ബന്ധുക്കൾ അഭിമുഖത്തിൽ പങ്കെടുക്കുന്നുവെങ്കിൽ ആ ഉദ്യോഗസ്ഥൻ മാറിനിൽക്കണമെന്ന നിയമം പാലിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. ഇതിൽ വ്യക്തമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം. ഫോറെസ്റ്റിലെ ഉന്നതർക്ക് പരാതി കൊടുക്കാൻ യോഗം തീരുമാനിച്ചു.

 

 

ജില്ലാ പ്രസിഡന്റ്‌ ജോയ് പോൾ അദ്ധ്യക്ഷനായി, എൻ സി പി (എസ് ) സംസ്ഥാന സെക്രട്ടറി കെ ബി പ്രേമാനന്ദൻ, ജോഷി ജോസഫ്, അബു കോളിയാടി, നിതീഷ് പുൽപള്ളി, സിജി ആന്റണി, ബേസിൽ കെ പി, അഖിൽ കെ വി,പ്രവീൺ കെ കെ, അമൽ കെ ആർ,സുമേഷ് പുൽപ്പള്ളി,നിതീഷ് കേണിച്ചിറ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *