അണ്ടർ 19ലോക ബോക്സിങ് ചാമ്പ്യനുള്ള യോഗ്യത മത്സരത്തിൽ അക്ഷയ് തിരഞ്ഞെടുക്കപ്പെട്ടു
മാനന്തവാടി:സെപ്റ്റംബർ എട്ട്മുതൽ 12 വരെ ഹരിയാന റോഹ്തക്കിൽ നടക്കുന്ന അണ്ടർ 19ലോക ബോക്സിങ് ചാമ്പ്യനായുളള
യോഗ്യത മത്സരത്തിൽ കേരളത്തിൽ നിന്നും 65 കിലോ വിഭാഗത്തിൽ സി.ആർ അക്ഷയ് തിരഞ്ഞെടുക്കപ്പെട്ടു മാനന്തവാടി ഗവൺമെൻ്റ് കോളേജിലെ ഒന്നാം വർഷ ബി.എ
വിദ്യാർത്ഥിയും പടച്ചി കുന്നിലെ രാജേഷിന്റെയും സന്ധ്യയുടെയും മകനാണ് വയനാട് ജില്ലയ്ക്ക് നിരവധി ദേശീയ താരങ്ങളെ സംഭാവന ചെയ്ത എ ബി സി ബോക്സിങ് അക്കാദമിയിലാണ് പരിശീലനം. മത്സരത്തിൽ വിജയിക്കുന്നവർ 2024 ഒക്ടോബറിൽ അമേരിക്കയിൽ നടക്കുന്ന ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കും. ജില്ലാ ബോക്സിങ് അസോസിയേഷൻ അഭിനന്ദിച്ചു
Leave a Reply