May 12, 2026

നഗര സഭ ബഡ്സ് സ്കൂൾ അദ്ധ്യാപരെ ആദരിച്ചു

0
Img 20240905 Wa00502
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മുണ്ടേരി സൃഷ്ടിഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ദേശീയ അധ്യാപകദിനത്തിൽ കൽപ്പറ്റ നഗര സഭ ബഡ്സ് സ്കൂൾ അദ്ധ്യാപികമാരായ സിജി ആൻ്റണി ഫാത്തിമത്തുൽ സുഹറ, പി. ബിന്ദു എന്നിവരെ ആദരിച്ചു. കൽപ്പറ്റ നഗരസഭ വിദ്യാഭ്യാസസ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ സി.കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻ്റ് എ.കെ. രാമചന്ദൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ എം. കെ ഷിബു, പി.കെ അബു, സി.കെ നൗഷാദ്, ഡോ:എ.ടി സുരേഷ്, പി. ഈശ്വരൻ, കെ.അശോക് കുമാർ, കെ രഞ്ജിത്ത്. എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി സി.ജയരാജൻ സ്വാഗതവും വനിതാവേദി കൺവീനർ കെ.ആർ. ചിത്രാവതി നന്ദിയും പറഞ്ഞു. എക്സിക്യുട്ടീവ് അംഗങ്ങളായ കെ.സതീഷ്കുമാർ, കെ.ടി തുളസീധരൻ ,എം.പി മത്തായി എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *