കോളേജ്യൂണിയൻ തെരഞ്ഞെടുപ്പ് ; എതിരില്ലാതെ എം എസ് എഫ്
മാനന്തവാടി : കണ്ണൂർ യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ നോമിനേഷൻ പ്രക്രിയകൾ അവസാനിച്ചപ്പോൾ കൂളിവയൽ ഡബ്ല്യൂ എ ഒ ഐ.ജി കോളേജിലും തരുവണ എം.എസ്.എസ് കോളേജിലും മുഴുവൻ സീറ്റുകളിലും എം എസ് എഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പനമരത്തു നടന്ന പരിപാടിയിൽ എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ നജാഫ് പങ്കെടുത്തു. ക്യാമ്പസുകളിലെ അക്രമ, വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്കുള്ള മറുപടിയാണ് ഈ വിജയമെന്ന് അദ്ദേഹം പറഞ്ഞു.
എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി ഫായിസ് തലക്കൽ, പ്രസിഡന്റ് റിൻഷാദ് എം എസ് എഫ് മാനന്തവാടി മണ്ഡലം ഭാരവാഹികളായ നജാസ്, റാഷിദ്, മിദ്‌ലാജ്, ഹംജദ്, ഹസ്ബുള്ള എന്നിവർ നേതൃത്വം നൽകി
Leave a Reply