ദുരിതബാധിതർക്ക് വീടൊരുക്കം; ഡിവൈഎഫ്‌ഐ 61,61,616 രൂപ ശേഖരിച്ചു
കല്‍പ്പറ്റ: ചൂരല്‍മല ദുരിതബാധിതര്‍ക്ക് വീടൊരുക്കാന്‍ വയനാട് ജില്ലയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്വരുക്കൂട്ടിയ ആറുപത്തൊന്ന് ലക്ഷത്തി അറുപത്തി ഒന്നായിരത്തി അറുനൂറ്റിപതിനാറ് രൂപ സംസ്ഥാന കമ്മിറ്റിക്ക് കൈമാറി. ഉരുള്‍പൊട്ടിയൊഴുകിയ അര്‍ധരാത്രി ചൂരല്‍മലകയറിയ പ്രവര്‍ത്തകര്‍ ഇന്നും മുണ്ടക്കൈയിലും ചൂരല്‍മലയിലും രക്ഷാസൈന്യമായി തുടരുന്നതിനു പുറമെയാണ് വീട് നിര്‍മ്മാണത്തിനായി വിവിധ പ്രവര്‍ത്തനങ്ങളിലൂടെ കണ്ടെത്തിയ ലക്ഷങ്ങള്‍ കൈമാറിയത്.
കുലിപ്പണിയില്‍ തുടങ്ങി ആക്രി ശേഖരിച്ച് വില്‍പ്പന നടത്തിയും, ബിരിയാണി, പായസം, അച്ചാര്‍, മുണ്ട് എന്നിവയെല്ലാം വില്‍പ്പന നടത്തിയതുള്‍പ്പെടെ പ്രവര്‍ത്തകരുടെ അധ്വാനംബലമാക്കി തുക കണ്ടെത്തി.





Leave a Reply