മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ടവരോട് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നീതി പുലർത്തിയില്ല ; യു.ഡി.എഫ്
കൽപ്പറ്റ : വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിൽപ്പെട്ട മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങളോട് സർക്കാർ നീതി പുലർത്തിയില്ലെന്ന് യു.ഡി. എഫ് ആരോപിച്ചു. പ്രധാന മന്ത്രിയും മുഖ്യമന്ത്രിയും ദുരിതബാധിത സ്ഥലം സന്ദർശിച്ചിട്ടും ഇക്കാര്യങ്ങളിൽ കാണിക്കുന്ന കുറ്റകരമായ അനാസ്ഥ അപലപനീയമാണ്.
വിദേശപഠനം നടത്തുന്ന വിദ്യാർത്ഥികളും ഉപരിപഠനം നിലച്ച വിദ്യാർത്ഥികളും ദുരിതബാധിത പ്രദേശങ്ങളിൽ ധാരാളമുണ്ട്. ഇവരെ പ്രത്യേകമായി പരിഗണിച്ച് ആവശ്യമായ സഹായം നല്‍കാൻ സർക്കാർ തയ്യാറാകണം.
ബേപ്പൂരിൽ ബോട്ടപകടമുണ്ടായപ്പോൾ അന്ന് തന്നെ ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ പ്രഖ്യാപിച്ചത് മുഹമ്മദ് റിയാസിന്‍റെ മണ്ഡലമായത് കൊണ്ടാണ്. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളില്‍ എത്രയോ കുടുംബങ്ങളെ കാണാനില്ലാത്തപ്പോഴും തിരച്ചിൽ അവസാനിപ്പിച്ചത് നിഷ്ടൂരമായ നടപടിയാണ്.
Leave a Reply