സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് ലോഗോ പ്രകാശനം ചെയ്തു
മുട്ടിൽ : ദേശീയ, സംസ്ഥാന സൈക്ലിംഗ് താരങ്ങളെ സംഭാവന ചെയ്ത ഗ്രാമിക സൈക്ലിംഗ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ‘റെജുവനേറ്റ് വയനാട് ‘ എന്ന സന്ദേശവുമായി ഒക്ടോബർ മാസത്തിൽ സംഘടിപ്പിക്കുന്ന മുട്ടിൽ പീക്ക് ട്രയൽസിൻ്റെ ലോഗോ പ്രകാശനം ഗ്രാമ പഞ്ചായത്തംഗം ബി.മുഹമ്മദ് ബഷീർ നിർവ്വഹിച്ചു.
ഗ്രാമിക കുട്ടമംഗലം പ്രസിഡൻറ് എൻ.അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു.സൈക്ലിംഗ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സുബൈർ ഇളകുളം , എൻ.സി.സാജിദ് , ഷാനവാസ് ഓണാട്ട് , കെ. നിസാർ , എ.എം.മുഹമ്മദ് , കെ.കെ.സലീം , അബ്ദു പുൽപ്പാടി , എം.അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു.
Leave a Reply