May 12, 2026

എൻഎസ്എസ് തരിയോട് മേഖല സമ്മേളനത്തിന്റെ സ്വാഗതസംഘം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

0
Img 20240909 131405
By ന്യൂസ് വയനാട് ബ്യൂറോ

കാവുംമന്ദം: വൈത്തിരി താലൂക്ക് യൂണിയൻ എൻഎസ്എസ് കരയോഗങ്ങളിലെ 8 കമ്മറ്റിയുടെ നേതൃത്വത്തിൽ 2024 നവംബർ 10 ന് കാവും മന്ദത്ത് വെച്ച് തരിയോട് മേഖലാ സമ്മേളനം നടത്തപ്പെടുന്നു. അതിന്റെ മുന്നോടിയായിതരിയോട് കരയോഗമന്ദിരത്തിൽ മേഖലാസമ്മേളനത്തിന്റെ സ്വാഗതസംഘം കമ്മിറ്റി ഓഫീസ് വൈത്തിരി താലൂക്ക് യൂണിയൻ എൻഎസ്എസ് പ്രസിഡന്റ് സുധാകരൻ നായർ ഉദ്ഘാടനം ചെയ്യുന്നു. യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ മുരളീധരൻ മക്കോളി അധ്യക്ഷത വഹിച്ചു. കൺവീനർ പത്മനാഭൻ നായർ പിണങ്ങോട്, താലൂക്ക് യൂണിയൻ സെക്രട്ടറി രോഹിത്,താലൂക്ക് യൂണിയൻ വൈസ് പ്രസിഡണ്ട് വാസുദേവൻ നായർ, തരിയോട് കരയോഗം പ്രസിഡണ്ട് നളിനാക്ഷൻ. സി. ടി, താലൂക്ക് യൂണിയൻ വനിതാ സമാജം പ്രസിഡണ്ട് കമലമ്മ ടീച്ചർ, സുരേഷ് ബാബു വാളൽ, ശിവദാസ് കെ. പി,ഹ നീഷ് പി പി, ശ്യാം ഘോഷ് പി, വി.മാനന്തവാടി താലൂക്ക് യൂണിയൻ സെക്രട്ടറി, സരിത സജീവ് കരയോഗം വനിതാ സമാജം പ്രസിഡണ്ട്.എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *