രക്തദാന ക്യാമ്പ് നടത്തി
ചെറ്റപ്പാലം: ഈ വർഷത്തെ നബിദിന പരിപാടികളുടെ ഭാഗമായി മഹല്ലിലെ യുവജന കൂട്ടായ്‌മയായ അൽ അമീൻ യുവജന സംഘം മാനന്തവാടി വയനാട് മെഡിക്കൽ കോളേജ് ബ്ലഡ് സെൻ്ററുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പിൻ്റെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി നിർവ്വഹിച്ചു.
ഡോ.വി. ദിവ്യ നേതൃത്വം നൽകി. ക്യാമ്പിൽ വെച്ച് നിരവധി പേർ രക്തം ദാനം ചെയ്തു. മഹല്ല് പ്രസിഡൻ്റ് നസീർ ഹാജി.എം.കെ, ജന.സെക്രട്ടറി അർഷാദ്.കെ.എം, ഖത്വീബ് ഉസ്താദ് നൗഫൽ ബിശ്രി, അൽ അമീൻ കൺവീനർ സുബൈർ തമ്മട്ടാൻ, അബ്ദുൽ അസീസ് കണ്ടങ്കിൽ, മുഹമ്മദ് കൂട്ടാല എന്നിവർ സംസാരിച്ചു.
Leave a Reply