May 12, 2026

ഭാരതീയ ജനതാ പാർട്ടിയുടെ വയനാട് ജില്ല മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു

0
Img 20240911 143755
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഭാരതീയ ജനതാ പാർട്ടിയുടെ വയനാട് ജില്ലാ മെമ്പർഷിപ്പ് ക്യാമ്പയിൻ ബിജെപി സംസ്ഥാന സമിതി അംഗം കെ സദാനന്ദൻ ഉദ്ഘാടനം ചെയ്തു. സർവ്വവ്യാപിയും സർവ്വസ്പർശിമായ മെമ്പർഷിപ്പ് ക്യാമ്പയിനാണ് ബിജെപി ഇത്തവണ ഉദ്ദേശിക്കുന്നത്. 18 വയസ്സ് തികഞ്ഞ സാംസ്കാരിക ദേശീയതയിൽ വിശ്വസിക്കുന്ന ഏതൊരു വ്യക്തിക്കും 8800002024 എന്ന നമ്പറിൽ മിസ്കോൾ ചെയ്തുകൊണ്ട് മെമ്പർഷിപ്പ് എടുക്കാവുന്ന രീതിയിലാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ നടക്കുന്നത്. വയനാട് ജില്ലയിൽ മാത്രം ഒരു ലക്ഷം മെമ്പർഷിപ്പ് ആണ് ബിജെപി ഇത്തവണ ലക്ഷ്യം വെക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, എസ് ടി മോർച്ച സംസ്ഥാന പ്രസിഡന്റ് പള്ളിയറ മുകുന്ദൻ, ഒ ബി സി മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ പി രാധാകൃഷ്ണൻ, ബിജെപി സംസ്ഥാന കൗൺസിൽ അംഗം ശിവദാസൻ മാസ്റ്റർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ ശ്രീനിവാസൻ, എംപി സുകുമാരൻ, പുനത്തിൽ രാജൻ, കൂവണ വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രസ്തുത യോഗത്തിൽ വെച്ച് പുതുതായി നിരവധി പേർ അംഗത്വം എടുത്തു. അംഗത്വം എടുത്തവരെ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ പൊന്നാട അണിയിച്ച് സ്വീകരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *