ലഹരിക്കെതിരെ ‘കായിക ലഹരി’: പനമരത്ത് കായിക ഉപകരണങ്ങൾ വിതരണം ചെയ്തു
പനമരം: സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ യുവതലമുറയെ കായികരംഗത്തേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ പനമരം ജി.എച്ച്.എസ്.എസ്. വിമുക്തി ക്ലബ്ബും എക്സൈസ് വകുപ്പും സംയുക്തമായി ‘ലഹരിക്കെതിരെ കായിക ലഹരി’ എന്ന പേരിൽ കായിക ഉപകരണങ്ങൾ വിതരണം ചെയ്തു. നെഗറ്റീവ് ലഹരികൾ ഉപേക്ഷിച്ച് കായിക വിനോദങ്ങളിലൂടെ ജീവിതം ലഹരിയാക്കാൻ യുവതയെ പ്രേരിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി പനമരത്തെ വിവിധ സ്പോർട്സ് ക്ലബ്ബുകൾക്കുള്ള ക്രിക്കറ്റ് ബാറ്റ്, ബോൾ എന്നിവയാണ് വിതരണം ചെയ്തത്. സ്കൂൾ ഹെഡ്മിസ്ട്രസ് ഷീജ ജെയിംസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച് പനമരം ടൗണിലെ വ്യവസായി സലിം സി.പി.സി, മാനന്തവാടി എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ അനൂപ് ഇ. എന്നിവർ ചേർന്ന് സ്പോർട്സ് കിറ്റുകൾ കൈമാറി. വിമുക്തി ക്ലബ്ബ് ചാർജ് അധ്യാപകരായ രേഖ കെ., നവാസ് ടി., സിവിൽ എക്സൈസ് ഓഫീസർമാരായ ജോബിഷ് കെ.യു., പ്രണവ് ടി.ആർ., അരുൺ കെ.സി., അമീർ തുടങ്ങിയവരും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ലഹരി വിമുക്തമായ ഒരു തലമുറയെ വാർത്തെടുക്കാൻ ഇത്തരം കൂട്ടായ പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.





Leave a Reply