മുണ്ടക്കൈ-ചൂരൽമല ദുരന്തം സമ്പൂർണ്ണ പുനരധിവാസം ഉറപ്പുവരുത്തണം – ടി സിദ്ധിഖ് എം എൽ എ
കൽപ്പറ്റ: ചൂരൽമല -മുണ്ടക്കൈ ദുരന്തത്തിൽ ഒറ്റപ്പെട്ടവർക്ക് ആത്മവിശ്വാസവും ആശ്വാസവും സമ്പൂർണ്ണ പുനരധിവാസവും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വ ടി സിദ്ധിഖ് കേരള മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ വകുപ്പ് മന്ത്രി കെ രാജനും നിവേദനം നൽകി.
ദുരന്തത്തിൽ കുടുംബാംഗങ്ങളെ മുഴുവനായി നഷ്ടപ്പെട്ട പെൺകുട്ടിയാണ് ശ്രുതി. ഈ കുട്ടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നതിനാൽ പ്രതിശ്രുതവരനായ ജെൻസനും കുടുംബവും കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇവർ കുടുംബവുമൊത്ത് സഞ്ചരിച്ചിരുന്ന വാൻ സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരാവസ്ഥയിൽ ആയിരുന്ന ജെൻസൻ ഇന്നലെയാണ് മരണപ്പെട്ടത്.
ശ്രുതി ഇപ്പോഴും ക്രിട്ടിക്കൽ കെയറിലാണ് ഒരിക്കൽ കടുത്ത ദുരന്തം ഏറ്റുവാങ്ങിയ ശ്രുതിക്ക് വീണ്ടും വലിയ പ്രഹരമാണ് മാനസികമായി ഏറ്റിരിക്കുന്നത്.
ജെൻസന്റെ അവസാനത്തെ ആവശ്യമായിരുന്നു ശ്രുതിക്ക് താമസിക്കാൻ ഒരു വീടും സുരക്ഷിതമായ ജോലിയും ഉണ്ടാകണമെന്നത് ജീവിതത്തിൽ ഏറ്റവും വലിയ പ്രയാസത്തിൽ കൂടി കടന്നു പോകുന്ന ശ്രുതിക്ക് ആത്മവിശ്വാസവും ആശ്വാസവും നൽകേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്.
ശ്രുതിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ എന്തെല്ലാം ചെയ്യാൻ പറ്റുമോ ആ പ്രവർത്തനങ്ങൾക്കെല്ലാം നമുക്ക് നേതൃത്വം കൊടുക്കേണ്ടതുണ്ട് അതിൻ്റെ ഭാഗമായി ശ്രുതിക്ക് ആത്മവിശ്വാസം പകരാൻ അടിയന്തരമായി സർക്കാർ ജോലി നൽകാനുള്ള നടപടികൾ സ്വീകരിക്കണം.
മാതാപിതാക്കൾ നഷ്ടപ്പെട്ടതായ കുട്ടികളുണ്ട് അവരുടെ ജീവനോപാധിയും അവരുടെ പ്രയാണവും ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. ആ കുട്ടികളുടെ സമ്പൂർണ്ണ പുനരധിവാസം ഉറപ്പുവരുത്താനുള്ള പ്രത്യേക നടപടി ഉണ്ടാവണമെന്നും മുഖ്യമന്ത്രിക്കും റവന്യൂ വകുപ്പ് മന്ത്രിക്കും നൽകിയ നിവേദനത്തിൽ എംഎൽഎ ആവശ്യപ്പെട്ടു.




Leave a Reply