കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ’ ഒരു കൈത്താങ്ങ്’ ധനസഹായം നാളെ നൽകും
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ എല്ലാം നഷ്‌ടപ്പെട്ട വ്യാപാരികൾക്ക് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ’ ഒരു കൈത്താങ്ങ്’ ധനസഹായം നൽകും. നാളെ (സെപ്തംബർ 20) രാവിലെ 10 മണിക്ക് കൽപ്പറ്റ എൻഎംഡിസി ഹാളിൽ വെച്ചു നടക്കുന്ന ചടങ്ങിൽ വെച്ച് വ്യാപാരി സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി മമ്മത് കോയ എക്സ് എംഎൽഎ ധനസഹായ വിതരണോൽഘാടനം നിർവ്വഹിക്കും. സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു, കേരളാ ബാങ്ക് ഡയറക്ടർ പിഗഗാറിൻ, ജില്ലാ ആസൂത്രണ സമിതി അംഗം എ.എൻ പ്രഭാകരൻ, സമിതി സംസ്ഥാന ട്രഷറർ വി. ഗോപിനാഥ്, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം വി.കെ തുളസിദാസ് എന്നിവർ പങ്കെടുക്കും.
Leave a Reply