മാനന്തവാടി കൽപ്പറ്റ മലയോര ഹൈവെയുടെ പണി വേഗത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് കമ്മിറ്റി യോഗം നടത്തി
മാനന്തവാടി: ഇഴഞ്ഞു നീങ്ങുന്ന മാനന്തവാടി കൽപ്പറ്റ മലയോര ഹൈ വെയുടെ പണി വേഗ ത്തിലാക്കി എത്രയും പെട്ടന്ന് പൂർത്തിയാക്കണമെന്ന് മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ആറാം മൈൽ ഭാഗമടക്കം പല സ്ഥലത്തും പൊളിച്ചിട്ടതല്ലാതെ മാസങ്ങളായി ഒരു പണിയും നടക്കുന്നില്ലന്ന് യോഗം ചൂണ്ടിക്കട്ടി.
മുണ്ടക്കൈ ഉരുൾ പൊട്ടലിൽ സകലതും നഷ്ടപ്പെട്ടവരെ എത്രയും വേഗം പുനരതിവസിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി അസീസ് കോറോം സ്വാഗതം പറഞ്ഞു. കടവത് മുഹമ്മദ്, കെ.ഇബ്രാഹിം ഹാജി, പി.കെ.അബ്ദുൽ അസീസ്, കൊച്ചി ഹമീദ്, വി.അബ്ദുള്ള ഹാജി, ഉസ്മാൻ പള്ളിയാൽ, നസീർ തിരുനെല്ലി തുടങ്ങിയവർ സംസാരിച്ചു.
Leave a Reply