October 10, 2024

ഉരുൾ ദുരന്തം: വ്യാപാരി വ്യവസായി സമിതി 1.3 കോടി രൂപ കൈമാറി

0
Img 20240921 124028

കൽപ്പറ്റ: ദുരന്തബാധിതരായ മുണ്ടക്കൈയിലെയും ചൂരൽമലയിലേയും ജനതയെ അതിജീവനത്തിലേക്ക്‌ കൈപിടിച്ചുയർത്താൻ വ്യാപാരി വ്യവസായി സമിതി 1.3 കോടി രൂപ കൈമാറി. സ്ഥിരം പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ 1.2 കോടി നൽകിയതിനു പുറമെ സാമ്പത്തിക സഹായമായി 18.23 ലക്ഷംരൂപ ദുരന്തബാധിത മേഖലയിലെ വ്യാപാരികൾക്ക്‌ കൈമാറി. സഹായ വിതരണം കേരള ബാങ്ക്‌ ഡയറക്‌ടർ പി ഗഗാറിൻ ഉദ്‌ഘാടനം ചെയ്‌തു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ്‌ വി കെ സി മമ്മദ്‌കോയ ദുരന്തബാധിതരായ വ്യാപാരികൾക്ക്‌ തുക കൈമാറി. ഓഗസ്‌റ്റ് 21ന്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധിയിലേക്കുള്ള തുക കൈമാറിയിരുന്നു.

 

മുണ്ടക്കൈയിലേയും ചൂരൽമലയിലേയും 66 ചെറുകിട കച്ചവടക്കാർക്കാണ്‌ വെള്ളിയാഴ്‌ച സാമ്പത്തിക സഹായം നൽകിയത്‌. കടകൾ തുറക്കാനാകാതെ വാടക വീടുകളിലേക്ക്‌ ഉൾപ്പെടെ മാറിയ വ്യാപാരികൾക്ക്‌ ഒത്തുചേരാനുള്ള വേദികൂടിയായി കൽപറ്റയിൽ നടന്ന ചടങ്ങ്‌. വ്യാപാരി വ്യവസായി സമിതി സംസ്ഥാന ട്രഷറർ പി ഗോപിനാഥ്‌ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇ എസ്‌ ബിജു, എ എൻ പ്രഭാകരൻ, കെ പങ്കജവല്ലി, വി കെ തുളസീദാസ്‌, പി പ്രസന്നകുമാർ, എ.ടി പ്രസാദ്കുമാർ, സി.മനോജ്‌ എന്നിവർ സംസാരിച്ചു.

 

ദുരന്തത്തിന്റെ ആദ്യദിവസങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ വ്യാപാരികളുടെ നേതൃത്വത്തിൽ 300 മൊബൈൽ ഫോണുകളും എത്തിച്ചിരുന്നു. മുണ്ടക്കൈയിൽ ആകെയുണ്ടായിരുന്ന 16 കടകളും ചൂരൽമലയിലെ നാലുകടകളുമാണ്‌ പൂർണമായും മണ്ണിനടിലായത്‌. ബാക്കിയുള്ള കടകൾ ഭാഗികമായി നശിച്ചു. ഏഴ്‌ വ്യാപാരികളാണ്‌ ദുരന്തത്തിൽ മരിച്ചത്‌.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *