May 12, 2026

ചീയമ്പം മോർ ബസേലിയോസ് യാക്കോബയ സുറിയാനി പള്ളിയിൽ ഓർമപ്പെരുന്നാൾ

0
Img 20240921 141726
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: സർവമത തീർഥാടന കേന്ദ്രമായ മലബാറിന്റെ കോതമംഗലം എന്നറിയപ്പെടുന്ന ചീയമ്പം മോർ ബസേലിയോസ് യാക്കോബയ സുറിയാനി പള്ളിയിൽ വിശുദ്ധ ബാവായുടെ 339 മത് ഓർമപ്പെരുന്നാൾ. ഈ സെപ്‌തംബർ 24 മുതൽ ഒക്ടോബർ മൂന്നു വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 24ന് രാവിലെ ഏഴിന് പ്രഭാതപ്രാർഥന, എട്ടിന് വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്കും മദ്ധ്യസ്ഥ പ്രർത്ഥനയ്ക്കും മലബാർ ഭദ്രാ സാധിപൻ അഭിവന്ദ്യ ഡോ: ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിക്കും തുടർന്ന് 11.30ന് തലശ്ശേരിയിലെ സെന്റ് ജോർജ് ദേവാലയത്തിൽ നിന്നും ആഘോഷമായി കൊണ്ടുവരുന്ന കൊടി ഉയർത്തൽ, 11.45ന് ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം. വചനശുശ്രൂഷ, 2.30ന് സമാപന പ്രാർഥന, ഏഴിന് സന്ധ്യാപ്രാർഥന, പ്രത്യേക മധ്യസ്ഥപ്രാർഥന, 8.30ന് ആശീർവാദം എന്നിവ നടക്കും.

 

25 മുതൽ 30 വരെ എല്ലാ ദിവസവും രാവിലെ ഏഴിന് പ്രഭാതപ്രാർഥന, എട്ടിന് വിശുദ്ധ മൂന്നിന്മേൽ കുർബാന, മധ്യസ്ഥപ്രാർഥന, 11ന് ബൈബിൾ കൺവെൻഷൻ, ധ്യാനം, 2.30ന് സമാപന പ്രാർഥന, ഏഴിന് സന്ധ്യാപ്രാർഥന, പ്രത്യേക മധ്യസ്ഥ പ്രാർഥന, 8.30ന് ആശീർവാദം.

 

ഒക്ടോബർ ഒന്നിന് രാവിലെ ഏഴിന് പ്രഭാതപ്രാർഥന, എട്ടിന് വിശുദ്ധ മൂന്നിന്മേൽ കുർബാന, മധ്യസ്ഥപ്രാർഥന, പ്രസംഗം, 10.30ന് രക്തദാനം, 11ന് നേത്രപരിശോധനാ ക്യാമ്പ്, ഏഴിന് സന്ധ്യാപ്രാർഥന, എട്ടിന് പ്രസംഗം, പ്രത്യേക മധ്യസ്ഥ പ്രാർഥന, 8.30ന് ആശീർവാദം. രണ്ടിന് രാവിലെ 7.30ന് പ്രഭാതപ്രാർഥന, 8.15ന് വടക്കൻ മേഖല തീർഥാടകർക്ക് സ്വീകരണം, 8.30ന് വിശുദ്ധ മൂന്നിൻമേൽ കുർബാന, മധ്യസ്ഥ പ്രാർഥന, 11.30ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും.

 

ഓഡിറ്റോറിയം ശിലാഫലകത്തിൻ്റെ അനാച്ഛാദനം യാക്കോബ് മോർ അന്തോണിയോസ് മെത്രാപ്പോലീത്ത നിർവഹിക്കും. ചാരിറ്റബിൾ ഫണ്ട് വിതരണം ഐ.സി. ബാലകൃഷ്‌ണൻ എം.എൽ.എ.യും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ടി.എസ്. ദിലീപ് കുമാറും നിർവഹിക്കും. ഒന്നിന് നേർച്ചഭക്ഷണം, എക്യുമെനിക്കൽ സംഗീത മത്സരം, സുവിശേഷഗാന മത്സരം, ഏഴിന് സന്ധ്യാപ്രാർഥന, പ്രത്യേക മധ്യസ്ഥ പ്രാർഥന, 8.15ന് ആഘോഷമായ പെരുന്നാൾ റാസ. മൂന്നിന് രാവിലെ 7.30ന് പ്രഭാതപ്രാർഥന, 8.15ന് തെക്കൻ മേഖല തീർഥാടകർക്ക് സ്വീകരണം, 8.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാന, 10.30ന് പ്രത്യേക മധ്യസ്ഥ പ്രാർഥന, 11ന് പ്രസംഗം, 12ന് ആഘോഷപൂർവമായ പെരുന്നാൾ റാസ, 1.10ന് ആശീർവാദം, 1.15ന് പാച്ചോർ നേർച്ച, രണ്ടിന് ലേലം എന്നിവയുണ്ടാകും.

 

മലബാർ ഭദ്രാസനാധിപകൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത, ഹോണവാർ മിഷൻ മെത്രാപ്പോലീത്ത യാക്കോബ് മോർ അന്തോണിയോസ് തിരുമേനി എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി, ട്രസ്റ്റി ടി.ടി. വർഗീസ് തോട്ടത്തിൽ, സെക്രട്ടറി പി.വി. യാക്കോബ് പള്ളത്ത്, റെജി തോമസ് ആയത്തുകുടിയിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *