August 31, 2026

നവജാത ശിശുവിനെ ഭർതൃമാതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

0
Img 20240921 163942
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കൽപ്പറ്റ പള്ളിത്താഴെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ നേപ്പാൾ സ്വദേശിനിയുടെ നവജാത ശിശുവിനെ ഭർതൃമാതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം രഹസ്യമായി മാറ്റിയതായി പരാതി. ഏഴ് മാസം ഗർഭിണിയായിരുന്ന യുവതിക്ക് ഗർഭഛിദ്രം നടത്തുന്നതിനായി ഏതോ മരുന്ന് നൽകിയതായും തുടർന്ന് യുവതി ആൺകുഞ്ഞിന് ജന്മം നൽകിയതായും ഈ കുഞ്ഞിനെ കൊലപ്പെടുത്തിയെന്നുമാണ് പരാതി. 2024 മെയ് മാസമാണ് സംഭവം. ഈ കൃത്യത്തിന് ഭർത്താവും, ഭർതൃപിതാവും ഒത്താശ നൽകിയതായും പരാതിയുണ്ട്.

 

ഇതിനെ തുടർന്ന് കേസെടുത്ത കൽപ്പറ്റ പോലീസ് കുറ്റാരോപിതരായ മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തു. പോലീസ് ഇൻസ്പെക്‌ടർ എ യു ജയപ്രകാശിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. തുടരന്വേഷണം നടന്നു വരുന്നതായും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുന്നതായും പോലീസ് വ്യക്തമാക്കി. സംഭവ ശേഷം നേപ്പാളിലേക്ക് പോയ യുവതി കഴിഞ്ഞ ദിവസമാണ് കൽപ്പറ്റയിൽ തിരിച്ചെത്തിയത്. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. സംഭവം നടന്ന് അഞ്ച് മാസത്തോളം കഴിഞ്ഞ് ലഭിച്ച പരാതി ആയതിനാൽ കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തൽ ഏറെ ശ്രമകരമായിരിക്കുമെന്നാണ് നിഗമനം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *