സൗജന്യ ഹൃദ്രോഗ നിർണയ ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു
കൽപ്പറ്റ: ലോക ഹൃദയദിനത്തോടനുബന്ധിച്ചു കൽപറ്റ ലിയോ ഹോസ്പിറ്റൽ, ലിയോ മെട്രോ കാർഡിയാക് സെന്റർ, മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്റർ എന്നി ഹോസ്പിറ്റലുകളുടെയും വയനാട്ടിലേയും ഗുഡല്ലൂരിലെയും റോട്ടറി പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ ലിയോ ഹോസ്പിറ്റൽ ലിയോമെട്രോ കാർഡിയാക് സെന്ററിൽ സൗജന്യ ഹൃദ്രോഗ നിർണയ ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു . 350 ഓളം പേർ പങ്കെടുത്ത ക്യാമ്പ് സീനിയർ കാർഡിലോജിസ്റ്റ ആയ കോഴിക്കോട് `മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്ററിലെ ഡോ വി. നന്ദകുമാർ ഉദ്ഘടാനം ചെയ്തു.
ഡോ ടി പി വി സുരേന്ദ്രൻ അഡ്വ . ചാത്തുക്കുട്ടി, റോട്ടറി വയനാട് അസി. ഗവർണർ വി.വി.തോമസ് എന്നിവർ സംസാരിച്ചു. ഡോ നന്ദകുമാർ , ഡോ പി പി മുഹമ്മദ് മുസ്തഫ, ഡോ മുഹമ്മദ് ശലൂബ്,ഡോ അരുൺ ഗോപി , ഡോ പി വി ഗിരീഷ്, ഡോ ജ്യോതിഷ് വിജയ്, ഡോ. മുസ്തഫാ ജനീൽ, ഡോ. മുഹമ്മദ് കമറാൻ എന്നീ കാർഡിയോളോജിസ്റ്റുകൾ ക്യാമ്പിൽ പങ്കെടുത്തവരെ പരിശോധിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യമായി എക്കോ, ടിഎംടി , ഇസിജി , രക്തപരിശോധന, മരുന്നു വിതരണം എന്നിവയും ഉണ്ടായിരുന്നു .





Leave a Reply