August 12, 2026

ബസ്‌ സ്റ്റാന്റില്‍ ചതിക്കുഴി, നോക്കുകുത്തിയായി പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും

0
Img 20240923 191045
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: അനുദിനം അനേകം യാത്രക്കാരും, വിദ്യാര്‍ത്ഥികളും, പൊതു ജനങ്ങളും കയറിയിറങ്ങുന്ന പടിഞ്ഞാറത്തറ ബസ് സ്റ്റാന്റില്‍ ചതിക്കുഴി. സോക് പിറ്റ് നിര്‍മ്മിക്കുവാന്‍ വേണ്ടി മാസങ്ങള്‍ക്ക് മുന്നേ കുഴിയെടുക്കുകയും അപകടമാവും വിധം പണി നിര്‍ത്തി വെക്കുകയും ചെയ്തത് വാര്‍ത്തയായിരുന്നു. പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ അശാസ്ത്രീയമായ നിര്‍മ്മാണ രീതിയാണ് പണി നിര്‍ത്തിവെച്ചത് എന്ന കരാറുകരന്റെ പ്രസ്ഥാവന വാര്‍ത്തയാവുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കച്ചവടക്കാര്‍ പ്രക്ഷോഭം ചെയ്തപ്പോള്‍ കണ്ണില്‍ പൊടിയിടാനെന്നോണം സ്ലാബ് വാര്‍ത്ത് പണി നിര്‍ത്തിവെക്കുകയാണുണ്ടായത്.

 

എന്നാല്‍ നിലവില്‍ സോക് പിറ്റിന്റെ മാന്‍ ഹോളിള്‍ ഡ്രം വെച്ചും സിമന്റ് ചാക്ക് കൊണ്ട് അടച്ചും അപകടമാവും വിധം ചതിക്കുഴി ഒരുക്കിയിരിക്കുകയാണ്. രാത്രിയിലും പകലിലുമായി ധാരാളം യാത്രക്കാര്‍ ഇരിക്കുന്ന ബസ് വെയിറ്റിംഗ് ഷെഡിനോട് ചേര്‍ന്നിരിക്കുന്ന ഈ ചതിക്കുഴിയില്‍ വീണ് ഏത് നിമിഷവും വലിയൊരു അപകടം ഉണ്ടാവാന്‍ സധ്യതയുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. പഞ്ചായത്ത് ഭരണസമിതിയും, ഉദ്യോഗസ്ഥരും ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും, വല്ല അപകടവും സംഭവിക്കുകയാണെങ്കില്‍ ആയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് എഞ്ചിനീയര്‍ മാത്രമായിരിക്കുമെന്നും കച്ചവടക്കാര്‍ ആരോപിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *