September 22, 2026

വയനാട് ദുരന്തത്തില്‍ നഷ്ടം സംഭവിച്ച കെട്ടിട ഉടമകള്‍ക്ക്  അടിയന്തിര സഹായം നല്‍കണം;  ബില്‍ഡിംഗ് ഓണേഴ്‌സ് കൊണ്‍ഫെഡറേഷന്‍

0
Img 20240924 181214
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി : ഇതുവരെ ആരുടെ ഒരു സഹായവും ലഭിച്ചിട്ടില്ലാത്ത വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നാശനഷ്ടം സംഭവിച്ച കെട്ടിട ഉടമകള്‍ക്ക് അടിയന്തിര സാമ്പത്തിക സഹായം നല്‍കണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സഹായ വിതരണത്തില്‍ അര്‍ഹരായവരുടെ ഗണത്തില്‍ ഇങ്ങനെ ഒരു വിഭാഗം തന്നെയില്ലാത്തത് ഏറെ പരിതാപകരമാണ്. ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം താലൂക്ക് ആസ്ഥാനമായ വൈത്തിരി ആദിത്യ റിസോര്‍ട്ടില്‍ ചെന്ന് യോഗം സംസ്ഥാന പ്രസിഡണ്ട് പഴേരി ഷെരീഫ് ഹാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ടോമി ഈപ്പന്‍ പാലാ അധ്യക്ഷത വഹിച്ചു.

 

ജന. കണ്‍വീനര്‍ വള്ളിയില്‍ ജമാല്‍ കോഴിക്കോട്, വൈസ് പ്രസി. ജി. നടരാജന്‍ പാലക്കാട്, കണ്‍വീനര്‍ പി.പി. അലവിക്കുട്ടി മലപ്പുറം, എം.ബി. ഫസല്‍ മുഹമ്മദ് പെരിന്തല്‍മണ്ണ, സലീം മാമ്പള്ളി, റീഗള്‍ മുസ്തഫ മണ്ണാര്‍ക്കാട്, വി.ടി. മുഹമ്മദ് റാഫി കാളികാവ്, പുല്ലാണി അഹമ്മദ് കോയ ചോക്കാട്, സണ്ണി മത്തായി ചുങ്കത്തറ, അഡ്വ. രാജീവന്‍ കുറ്റ്യാടി, ഇ. മുഹമ്മദലി കല്ലാമൂല, കെ.കെ. നാസര്‍ കുറ്റിമുണ്ട, വയനാട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് മനാഫ്. പി.എം, സെക്രട്ടറി നിരണ്‍ വയനാട്, ട്രഷറല്‍ ജോണി പഠാണി എന്നിവര്‍ പ്രസംഗിച്ചു.

 

 

ജീവിതോപാധിയൊന്നുമില്ലാത്ത കെട്ടിട ഉടമകളുടെ ബാങ്ക് ലോണ്‍ എഴുതിത്തള്ളുക, ഒറ്റപ്പെട്ടവരും നിരാലംബരുമായവര്‍ക്ക് സ്ഥായിയായ ജീവിതോപാധി കണ്ടെത്തുക, കെട്ടിടം നഷ്ടപ്പെട്ടവര്‍ക്ക് പുന:നിര്‍മാണത്തിന് സഹായം നല്‍കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. അതേസമയം ദുരന്തത്തിലകപ്പെട്ടവരുടെ താല്‍ക്കാലിക പുനരധിവാസത്തിന് വാടക ഇളവ് നല്‍കണമെന്നും അമിത വാടക ഈടാക്കരുതെന്നും കെട്ടിട/വാടക ക്വോര്‍ട്ടേഴ്‌സ് ഉടമകളോട് യോഗം ആവശ്യപ്പെട്ടു. ദുരന്ത മേഖലയിലകപ്പെട്ട എ.എം. ഫസലുദ്ദീന്‍, ആസഫലി ആദിത്യ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിനിധി സംഘം സംസ്ഥാന നേതാക്കളെ അനുഗമിച്ച് തങ്ങളുടെ പ്രതിസന്ധികള്‍ ബോധ്യപ്പെടുത്തി.

 

 

ദുരന്തത്തില്‍ നിരാലംബരായ വിധവകള്‍, തൊഴില്‍ രഹിത വനിതകള്‍ അഭ്യസ്തവിദ്യരായ യുവതികള്‍ എന്നിവര്‍ക്ക് ഫാഷന്‍ ഡിസൈനിങ് ഉള്‍പ്പെടെയുള്ള തൊഴില്‍ യൂണിറ്റുകളും നിര്‍ധനരായ കെട്ടിട ഉടമകള്‍ക്ക് പുനരധിവാസ പദ്ധതികളും പുനരധിവാസ മേഖലയോടനുബന്ധിച്ച് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ സ്വന്തമായും സന്നദ്ധ സംഘടനകളുമായും സര്‍ക്കാറുമായും സഹകരിച്ചും നടപ്പിലാക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *