October 6, 2024

കോൺക്രീറ്റ് വേലിക്കല്ലുകൾ വാഹനത്തിൽ കയറ്റുന്നതിനിടെ ദേഹത്തേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

0
Img 20240926 095521

കൽപ്പറ്റ: കോൺക്രീറ്റ് വേലിക്കല്ലുകൾ വാഹനത്തിൽ കയറ്റുന്നതിനിടെ അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. മടക്കിമലയിൽ ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. മടക്കി മല പരേതനായ സുബ്ബണ്ണ ജെയിനിൻ്റെ മകൻ തനോജ് കുമാർ (46) ആണ് മരിച്ചത്.

 

വേലിക്കല്ലുകൾ വാഹനത്തിലേക്ക് കയറ്റുന്നതിനിടെ ചാരി വച്ചിരുന്ന കോൺക്രീറ്റു കാലുകൾ ദേഹത്തേക്ക് വീഴുകയായിരുന്നു. ഗുരുതര പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടയുണ്ടായിരുന്ന ഉടമയ്ക്കും പരുക്കുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *