കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു: നാട്ടുകാർ ദേശീയപാത ഉപരോധിച്ചു
ചേരമ്പാടി: നീലഗിരി ചേരമ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. ചേരമ്പാടി സ്വദേശി കുഞ്ഞു മൊയ്തതീനാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെ ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ മൊയ്തീനെ കാട്ടാന ആക്രമിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി ബത്തേരി ഗൂഡല്ലൂർ ദേശീയപാത ഉപരോധ സമരം തുടരുകയാണ്.
Leave a Reply