May 6, 2026

ബഫർ സോൺ പരാതി സമർപ്പണത്തിനുള്ള സമയം നീട്ടണം: ടി സിദ്ധഖ് എം എൽ എ

0
Img 20240927 Wa00062
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ : ബഫർ സോൺ-പരാതികൾ സമർപ്പിക്കാനുള്ള തീയതി ദീർഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൽപറ്റ നിയോജക മണ്ഡലം എം എൽ എ ടി. സിദ്ധിഖ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി . ജില്ലയിലെ 13 വില്ലേജുകൾ ഇ.എസ്.എ പരിധിയിൽ കൊണ്ടുവന്നിരിക്കുകയാണ്. ആയിരകണക്കിന് ആളുകളെ ബാധിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് ബയോ ഡൈവേഴ്സിറ്റി ബോർഡ് ഇതിൻ്റെ കരട് പ്രസിദ്ധീകരിക്കേണ്ട സ്ഥാനത്ത് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത് പരിസ്തിഥി കാലവസ്ഥ ഡയറക്ടറേറ്റാണ്. മാത്രമല്ല രണ്ട് മാപ്പ് പ്രസിദ്ധീകരിച്ചു വനത്തിൻ്റെയും വില്ലേജുകളുടെയും ഇതിൽ ജനവാസ മേഖലയും, കാർഷിക മേഖലയും ഉണ്ടോ എന്നറിയാൻ സാധിക്കാത്ത അതീവ ഗൗരവതരമായ സാഹചര്യമാണ് നിലനിൽക്കുന്നത്. അതിന്റെ പ്രധാനപ്പെട്ട കാരണം സംസ്ഥാന സർക്കാർ നേരത്തെ എടുത്ത തീരുമാനമാണ് പിന്നീട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എടുത്തിരിക്കുന്ന നിലപാടുകളുമാണ്. ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കാതെ പരിസ്ഥിതിലോല മേഖല കരടു വിജ്ഞാ പനം ഇറക്കിയത് വയനാട്ടിലെ ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ ഇ.എസ്.എ അതിർത്തി നിർണ്ണയം വില്ലേജ് അടിസ്ഥാനത്തിലാണ്. എന്നാൽ കേരളം വളരെ മുൻപ് തന്നെ ഇ.എസ്.എ യുമായി ബന്ധപ്പെട്ട് പ്രത്യേക കമ്മിഷൻ നിയമിക്കുകയും അതിൻ്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കെ എം എൽ ഫയൽ ബയോ ഡൈവേഴ്സിറ്റി ബോർഡിൽ പ്രസിദ്ധീകരിച്ചിരുന്നു. പക്ഷെ ഈ മാപ്പ് ഇപ്പോൾ ലഭ്യമല്ല. മാത്രമല്ല കേന്ദ്ര പരിസ്ഥിതി കരട് വിജ്ഞാപനത്തിലും ബയോ ഡൈവേഴ്സിറ്റി ബോർഡിൻ്റെ സൈറ്റിലെ മാപ്പ് പ്രകാരം പരാതികൾ ഉണ്ടെങ്കിൽ ബോധിപ്പിക്കുവാനാണ് പറഞ്ഞിരിക്കുന്നത്. ഇപ്പോൾ ജനങ്ങൾക്ക് പരാതി നൽകാനുള്ള അവസരം പോലും നഷ്ടപെട്ടിരിക്കുകയാണ് അതുകൊണ്ട് വീണ്ടും സമയം നൽകാൻ കേന്ദ്രസർക്കാർ തയ്യാറാവുകയും ബയോ ഡൈവോ സിറ്റി ബോർഡ് കെ എം എൽ മാപ്പ് ഫയൽ പരിശോധനക്കായി പ്രസിദ്ധീകരിക്കാനുള്ള നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *