May 6, 2026

അബീഷ ഷിബിക്ക് ആദരവ് നൽകി

0
Img 20240928 212644
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ വയനാടിൻ്റെ അഭിമാനതാരം അബീഷ ഷിബിക്ക് കിസാൻ കോൺഗ്രസും, രമേശ് ചെന്നിത്തല ബ്രിഗേഡ് ജില്ലാ കമ്മിറ്റിയും ചേർന്ന് ആദരവ് നൽകി.

ആർ സി ബ്രിഗേഡ് ജില്ലാ പ്രസിഡണ്ട് രോഹിത് ബോധി, കിസാൻ കോൺഗ്രസ് മേപ്പാടി മണ്ഡലം പ്രസിഡണ്ട് ജോൺ മാതാ എന്നിവർ അബീഷക്ക് മൊമെൻ്റോകൾ സമ്മാനിച്ചു.

അനുമോദന യോഗം കിസാൻ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബെന്നി വട്ടപ്പറമ്പിൽ ഉത്ഘാടനം ചെയ്തു. പ്രമോദ് തൃക്കൈപ്പറ്റ അധ്യക്ഷത വഹിച്ചു.

ജെ.പി ജസ്വിൻ, ആൽബർട്ട് ആൻ്റണി, ബീരാൻ ചെമ്പോത്തറ, പി.വി.വർഗ്ഗീസ്, എം.എ ഐസക് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *