എ.കെ.എസ്.ടിയു. ജനയുഗം സഹപാഠി അറിവുത്സവം സീസൺ 7 ഉപജില്ലാതല മത്സരം നടത്തി
കൽപ്പറ്റ : എ.കെ.എസ്.ടി.യു. ജനയുഗം സഹപാഠി അറിവുത്സവം പ്രശ്നോത്തരി സീസൺ 7 മത്സരങ്ങൾ നടത്തി. വൈത്തിരി ഉപജില്ല മത്സരം ജി.വി.എച്ച്.എസ്.എസ്. കൽപ്പറ്റ (മുണ്ടേരി) യിലും, സുൽത്താൻ ബത്തേരി ഉപജില്ല മത്സരം ബത്തേരി അസംപ്ഷൻ സ്കൂളിലും, മാനന്തവാടി ഉപജില്ല മത്സരം ജി.യു.പി. സ്കൂൾ മാനന്തവാടിയിലുമായി നടന്നു. വിജയികൾ – വൈത്തിരി ഉപജില്ല എൽ.പി. വിഭാഗത്തിൽ എൻ.ഹരിഗോവിന്ദ് (ജി.എൽ.പി.എസ്. പടിഞ്ഞാറത്തറ), നിവേദ്യ സ്വരാജ് (ജി.എൽ.പി.എസ്. നെടുമ്പാല), റയാൻ റാസി പി. (ജി.എൽ.പി.എസ്. അച്ചൂരാനം) എന്നിവരും യു.പി. വിഭാഗത്തിൽ ഹാദിയ നൗറിൻ കെ.എസ്. (സെന്റ്.തോമസ് എച്ച്.എസ്.എസ്. നടവയൽ), ദിൽബാർ ഡാനി ഹസ്സൻ (ജി.വി.എച്ച്.എസ്.എസ്. വെള്ളാർമല), ധാർമിക് രൂപേഷ് (എ.യു.പി.എസ്. വാളൽ) എന്നിവരും ഹൈസ്‌കൂൾ വിഭാഗത്തിൽ ഉജ്ജ്വൽ കൃഷ്ണ എസ്.ആർ. (ജി.എച്ച്.എസ്.എസ്. പടിഞ്ഞാറത്തറ), അർച്ചന ശ്രീജിത്ത് (ജി.എച്ച്.എസ്.എസ്. തരിയോട്) ഫൈഹ ഫാത്തിമ (ഡബ്‌ള്യു.ഒ.എച്ച്.എസ്.എസ്. പിണങ്ങോട്) എന്നിവരും യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി. ഹയർസെക്കന്ററി വിഭാഗത്തിൽ ഇന്ധുമിത്ര എസ്. നായർ (ജി.വി.എച്ച്.എസ്.എസ്. കൽപ്പറ്റ) ഒന്നാം സ്ഥാനം നേടി.
ബത്തേരി ഉപജില്ല എൽ.പി. വിഭാഗത്തിൽ ശ്രീദേവ് അമ്പാടി (ഡബ്‌ള്യു.ഒ.എൽ.പി.എസ്. പറളിക്കുന്ന്), റാമിൻ റിസ്‌വി യു.കെ. (ജി.എച്ച്.എസ്. ബീനാച്ചി), അനയ് കൃഷ്ണ (ജി.എൽ.പി.എസ്. അമ്പുകുത്തി) എന്നിവരും യു.പി. വിഭാഗത്തിൽ ആൻജോ ഷാജി (അസ്സംഷൻ എ.യു.പി.എസ്. ബത്തേരി), മേധ കെ.സതീഷ് (ജി.എച്ച്.എസ്.എസ്. പെരിക്കല്ലൂർ), ആരവ് കൃഷ്ണ (ഗവ.സർവജന വി.എച്ച്.എസ്.എസ്. ബത്തേരി) എന്നിവരും ഹൈസ്ക്കൂൾ വിഭാഗത്തിൽ എൻസാഫ് അമാൻ എ.എസ്. (ജി.എച്ച്.എസ്.എസ്. പെരിക്കല്ലൂർ), സ്റ്റീഫൻ സെന്തിൽ (ജി.എച്ച്.എസ്.എസ്. മീനങ്ങാടി), അസിമി ഷാൻ എ.എസ്. (ജി.എച്ച്.എസ്.എസ്. പെരിക്കല്ലൂർ) എന്നിവരും യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി. ഹയർസെക്കന്ററി വിഭാഗത്തിൽ അല്ലു സിദ്ധാർഥ് (ജി.എച്ച്.എസ്.എസ്. മീനങ്ങാടി), ഒന്നാം സ്ഥാനം നേടി. മാനന്തവാടി ഉപജില്ല – എൽ.പി. വിഭാഗത്തിൽ അനയ് കൃഷ്ണ (എസ്.ജെ.എച്ച്.എസ്.എസ്. കല്ലോടി), നവനീത് ആജ് വർഗീസ് (എസ്.സി.എച്ച്.എസ്.എസ്. പയ്യംപള്ളി), ഇഷ ഫാത്തിമ (ജി.എൽ.പി.എസ്. പീച്ചംകോട്), എന്നിവരും യു.പി. വിഭാഗത്തിൽ നവീൻ ആജ് വർഗീസ് (എസ്.സി.എച്ച്.എസ്.എസ്. പയ്യംപള്ളി), ദിൽനാഥ് ജെ. (ജി.എച്ച്.എസ്.എസ്. വാളാട്), അദ്വൈദ് കൃഷ്ണൻ (ജി.യു.പി.എസ്. കരിങ്ങാരി) എന്നിവരും എച്ച്.എസ്. വിഭാഗത്തിൽ അഭിനവ് ആർ.കെ. (എം.ടി.ഡി.എം.എച്ച്.എസ്.എസ്. തൊണ്ടർനാട്), അന്ന അലൈന എസ്. ആർ. (ജി.എച്ച്.എസ്. വാരാമ്പറ്റ), വൈഗ നന്ദ കെ.ആർ. (എസ്.സി.എച്ച്.എസ്.എസ്. പയ്യംപള്ളി), എന്നിവരും എച്ച്.എസ്.എസ്. വിഭാഗത്തിൽ അഭിനന്ദ് എസ്. ദേവ് (ജി.വി.എച്ച്.എസ്.എസ്. മാനന്തവാടി) അമയ റീത്ത ഷിബു (എസ്.എച്ച്.എച്ച്.എസ്.എസ്. ദ്വാരക), കിരൺ എസ്. നായർ (എം.ടി.ഡി.എം.എച്ച്.എസ്.എസ്. തൊണ്ടർനാട്) യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി. അറിവുത്സവം ജില്ലാ തല മത്സരം 2024 ഒക്ടോബർ 20 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് മീനങ്ങാടിയിൽ നടക്കും.





Leave a Reply