May 6, 2026

സ്വച്ഛതാ ഹി സേവ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി*

0
Img 20240930 Wa01072
By ന്യൂസ് വയനാട് ബ്യൂറോ

 

 

സ്വച്ഛ് ഭാരത് മിഷന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന സ്വച്ഛതാ ഹി സേവ ക്യാമ്പയിന്റെ ഭാഗമായി കല്‍പ്പറ്റ നഗരസഭ, നെഹ്‌റു യുവ കേന്ദ്ര, കല്‍പ്പറ്റ ഗവ എന്‍.എം.എസ്.എം കോളേജ് നാഷണല്‍ സര്‍വീസസ് സ്‌കീം എന്നിവയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ബൈപ്പാസില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. നഗരസഭാ ചെയര്‍മാന്‍ ടി.ജെ ഐസക് ശുചീകരണം ഉദ്ഘാടനം ചെയ്തു. കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. കെ.എം മുരളീധരന്‍ അധ്യക്ഷനായി. .എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എം.എസ് വിനീഷ ശുചിത്വ പ്രതിജ്ഞ ചൊല്ലി. ക്ലീന്‍ സിറ്റി മാനേജര്‍ കെ സത്യന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍ ബിന്ദുമോള്‍, നെഹ്‌റു യുവ കേന്ദ്ര പ്രതിനിധി കെ.എ അഭിജിത്ത്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.എച്ച് മുഹമ്മദ് സിറാജ്്, പി.ജെ ജോബിച്ചന്‍, എന്‍.സുനില, സവിത എന്നിവര്‍ സംസാരിച്ചു. സ്വച്ഛതാ ഹി സേവ ക്യാമ്പെയിന്‍ ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തില്‍ അവസാനിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *