കൃഷി മന്ത്രി ഇന്ന് ജില്ലയില്‍; വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും
കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നാളെ (വ്യാഴാഴ്ച) ജില്ലയില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കാര്‍ഷിക ഉത്പന്നങ്ങളുടെയും മൂല്യവര്‍ദ്ദിത ഉത്പന്നങ്ങളുടെയും വയനാട് സ്‌പൈസസ് ആന്‍ഡ് ആഗ്രോ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ആദ്യത്തെ വിപണി ബ്രാന്‍ഡഡ് സ്റ്റോര്‍ വൈത്തിരി ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് രാവിലെ 10 ന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ടി.സിദ്ദിഖ് എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും രാവിലെ 11 ന് മീനങ്ങാടിയില്‍ വയനാട് പാഡി പ്രൊഡ്യൂസേഴ്‌സ് കമ്പനി തുടങ്ങുന്ന മില്ലറ്റ് കഫേ മന്ത്രി ഉദ്ഘാടനം ചെയ്യും. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ലോക മണ്ണ് ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം വൈകീട്ട് 5 ന് അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ മന്ത്രി പി.പ്രസാദ് നിര്‍വ്വഹിക്കും. പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍.കേളു ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും.
Leave a Reply