April 17, 2026

കുപ്പത്തോട് മാധവൻ നായർ അനുസ്മരണവും പുരസ്കാര സമർപ്പണവും നടത്തി.

0
Img 20241207 Wa0011
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി : ആധുനിക പുൽപ്പള്ളിയുടെ ശില്പിയും നവോത്ഥാന നായകനുമായ കുപ്പത്തോട് മാധവൻ നായർ അനുസ്മരണവും അദ്ദേഹത്തിന്റെ അനുസ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന പുരസ്കാര സമർപ്പണവും നടത്തി. വിജയ ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പുരസ്കാര ജേതാവ് എൻ. യു. ഇമ്മാനുവേലിന് ഡോക്ടർ വി. ഷക്കീല (ഡയറക്ടർ,കമ്മ്യൂണിറ്റി അഗ്രോ ബയോ ഡൈവേഴ്സിറ്റി സെന്റർ). എം .എസ് .സ്വാമിനാഥൻ (റിസർച്ച് ഫൗണ്ടേഷൻ ) പുരസ്കാരം സമ്മാനിച്ചു. 20,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.. ചടങ്ങിൽ ടി എസ്. ദിലീപ്കുമാർ (പ്രസിഡന്റ്, പുൽപ്പള്ളി ഗ്രാമപഞ്ചായത്ത്) അധ്യക്ഷത വഹിച്ചു ഗിരിജ കൃഷ്ണൻ (പ്രസിഡന്റ്, പനമരം ബ്ലോക്ക് പഞ്ചായത്ത്) ചടങ്ങ് ഉദ്ഘാടനം ചെയ്തു .ശോഭന സുകു (വൈസ് പ്രസിഡന്റ്, പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് )ഉപഹാര സമർപ്പണം നടത്തി. അനുസ്മരണ കമ്മറ്റി ചെയർമാൻ എം. ഗംഗാധരൻ മാസ്റ്റർ, കൺവീനർ ബാബു നമ്പുടാകം,പുരസ്കാര നിർണയ കമ്മറ്റിയംഗം മാത്യു മത്തായി, കെ..എൽ പൗലോസ് (ചെയർമാൻ, കുപ്പത്തോട് മാധവൻ നായർ പ്രതിമ നിർമ്മാണ കമ്മിറ്റി), ടി .എം ഷമീർ (പി.ടി.എ. പ്രസിഡന്റ്), എം ബി. സുധീന്ദ്രകുമാർ (വൈസ് ചെയർമാൻ, അനുസ്മരണ കമ്മിറ്റി), കെ എസ് സതി (പ്രിൻസിപ്പൽ. വിജയ എച്ച് എസ് എസ് ), ജി. ബിന്ദു (ഹെഡ്മിസ്ട്രസ്, വിജയ എച്ച്. എസ്.), കെ. സിന്ധു (ഹെഡ്മിസ്ട്രസ് വിജയ എൽ പി എസ് ), എ. പി മനോജ്, ആനന്ദ് കെ ജോസഫ്,ജ്വാനിറ്റ പ്രവീൺ ആശംസകള ർപ്പിച്ചു .പുരസ്കാര ജേതാവ് എൻ.യു. ഇമ്മാനുവേൽ മറുപടി പ്രസംഗം നടത്തി. അഡ്വക്കേറ്റ് പി.സി. ചിത്ര (മാനേജർ,വിജയ സ്കൂൾ )നന്ദി അർപ്പിച്ചു. അനുസ്മരണത്തോടനുബന്ധിച്ച് കുപ്പത്തോട് മാധവൻ നായരുടെ പുൽപ്പള്ളി ടൗണിലുള്ള പ്രതിമയിൽ പുഷ്പാർച്ചനയും ഘോഷയാത്രയും നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *