സ്നേഹ സംഗമം 2024 കൂട്ടായ്മ നടത്തി.
പുൽപ്പള്ളി: വിജയ ഹയർ സെക്കൻഡറി സ്കൂളിലെ എസ്എസ്എൽസി 1984 ബാച്ച്
“സ്നേഹസംഗമം”കൂട്ടായ്മ നടത്തി . 40 വർഷങ്ങൾക്ക് ശേഷം ലോകത്തിന്റെ വിവിത ഭാഗങ്ങളിൽ നിന്നും 177 സഹപാഠികൾ സംഗമത്തിൽ പങ്കെടുത്തു. സംഗമത്തിന്റെ ഭാഗമായി മരണപ്പെട്ട സ്കൂൾ മാനേജർ കുപ്പത്തോട് മാധവൻ നായർക്കും, മരണപ്പെട്ട സ്കൂളിലെ 15 വിദ്യാർത്ഥികൾക്കും , 12 അധ്യാപകർക്കും ആദരാജ്ഞലികൾ അർപ്പിച്ചു. .
സ്നേഹ സംഗമം 2024 വിജയാ എ ച്ച് എ സ് മാനേജർ അഡ്വ . പി. സി ചിത്ര ഉൽഘാടനം ചെയ്തു.
അധ്യാപകരെ ആദരിയ്ക്കൽ, സ്നേഹവിരുന്ന് , ബാച്ചിലെ വിവിത മേഖലകളിൽ മികവ് പുലർത്തിയർ രെ ആദരിയ്ക്കൽ ,വിവിത കലാപരിപാടികൾ എന്നിവ നടത്തി.സ്നേഹ സംഗമത്തിന് കോഡിനേറ്റർ ബെന്നി കുറുമ്പാലക്കാട്ട്, ചെയമാൻ ബേബി തയ്യിൽ, കൺവീനർ റോയി കെ.പി , ടി എസ് ദിലീപ് കുമാർ , ട്രഷറർ പി.വി പ്രേമരാജൻ നേതൃത്വം നൽകി.
Leave a Reply