January 17, 2025

മുണ്ടക്കൈ-ചൂരല്‍മല മൈക്രോപ്ലാന്‍ പ്രവര്‍ത്തനോദ്ഘാടനം 12 ന്* *മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും*

0
Img 20241210 200435

കൽപ്പറ്റ :മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിത കുടുംബങ്ങള്‍ക്കുള്ള മൈക്രോപ്ലാന്‍ പ്രവര്‍ത്തനോദ്ഘാടനവും കുടുംബശ്രീ ധനസഹായ വിതരണവും ഡിസംബര്‍ 12 ന് രാവിലെ 10 ന് മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്വയംഭരണ-എക്‌സൈസ്-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അധ്യക്ഷനാവും. എം.പി പ്രിയങ്ക ഗാന്ധി വാദ്ര മുഖ്യാതിഥിയാവുന്ന പരിപാടിയില്‍ അഡ്വ ടി. സിദ്ദിഖ് എം.എല്‍.എ കുടുംബശ്രീ പ്രത്യാശ ആര്‍.എഫ് ധനസഹായം വിതരണം ചെയ്യും. വ്യവസായ വകുപ്പിന്റെ എം.എം.ജി ആന്‍ഡ് പി.എം.ഇ.ജി.പി- നാനോ യൂണിറ്റ് ധനസഹായ വിതരണം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ സാമൂഹികനീതി വകുപ്പ് സ്വാശ്രയ സഹായം വിതരണം ചെയ്യും. പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ടി.വി അനുപമ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ശീറാം സാംബശിവ റാവു, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍മാരായ അഡ്വ. ടി.ജെ ഐസക്ക്, ടി.രമേശ്, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, വിവിധ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍,ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *